കോടിയേരിയുടെ ഭൗതികശരീരത്തിൽ പുഷ്‍പചക്രം അര്‍പ്പിച്ച് മുഖ്യമന്ത്രി

കണ്ണൂര്‍: അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തലശ്ശേരി ടൗൺ ഹാളിലെത്തി. കോടിയേരിയെ കാണാൻ ടൗൺ ഹാളിൽ ധാരാളം ആളുകൾ തടിച്ചുകൂടിയിട്ടുണ്ട്.

മുദ്രാവാക്യം വിളികളോടെയാണ് കോടിയേരിയുടെ മൃതദേഹം പ്രവർത്തകർ ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രിയും മുതിർന്ന നേതാക്കളും ചേർന്ന് ചെങ്കൊടി പുതപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പചക്രം അർപ്പിച്ചു.

ഇന്ന് മുഴുവന്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശത്തിന് വെക്കും. കോടിയേരിയെ അവസാനമായി കാണാൻ ടൗൺ ഹാളിൽ വൻ ജനാവലിയാണ് തടിച്ചുകൂടിയിരിക്കുന്നത്.

Read Previous

രണ്ട് ദിവസത്തിനുള്ളില്‍ 150 കോടി;തരംഗമായി പൊന്നിയിൻ സെല്‍വൻ

Read Next

അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗാന്ധി വചനം പങ്കുവെച്ച് ശശി തരൂര്‍