ഷാജഹാന്‍റെ കുടുംബത്തിന് സഹായമായി 35 ലക്ഷം കൈമാറി മുഖ്യമന്ത്രി

പാലക്കാട്: കൊല്ലപ്പെട്ട സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്‍റെ കുടുംബത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ സഹായ ഫണ്ട് കൈമാറി. ഷാജഹാന്‍റെ കുടുംബാംഗങ്ങൾക്ക് സിപിഎം പിരിച്ചെടുത്ത 35 ലക്ഷം രൂപ ലഭിച്ചു. സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച വർഗീയ വിരുദ്ധ റാലി പാലക്കാട് ചന്ദ്രനഗറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഈ അവസരത്തിലാണ് അദ്ദേഹം ഷാജഹാന്‍റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറിയത്.

രാജ്യം സ്വാതന്ത്ര്യദിനാഘോഷത്തിന് തയ്യാറെടുക്കുമ്പോഴാണ് കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കൊലപാതക വാർത്ത പുറത്തുവന്നത്. സ്വാതന്ത്ര്യദിനത്തിന്‍റെ തലേന്ന് മലമ്പുഴയിൽ അലങ്കാരപ്പണിക്കിടെ സിപിഎം പ്രവർത്തകൻ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബൈക്കിലെത്തിയ രണ്ട് സംഘങ്ങളാണ് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലേക്കുള്ള യാത്രാമധ്യേ വഴിയിൽ ഒളിച്ചിരുന്ന സംഘമാണ് ഷാജഹാനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

ആക്രമണത്തിൽ ഷാജഹാന്‍റെ കാലിനും ശരീരത്തിനും മാരകമായി പരിക്കേറ്റു. ഷാജഹാനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാജഹാന്‍റെ കൊലപാതകം വ്യക്തിവൈരാഗ്യത്തിന്‍റെ ഫലമാണെന്ന് ആദ്യം പൊലീസ് വിശേഷിപ്പിക്കുകയും പിന്നീട് ഇത് രാഷ്ട്രീയ പ്രേരിത കൊലപാതകമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികൾ ബിജെപി അനുഭാവികളാണെന്നാണ് പോലീസ് അറിയിച്ചത്.

K editor

Read Previous

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്റ്; 2023 സംക്രാന്തി റിലീസിനൊരുങ്ങുന്നു

Read Next

സര്‍വകലാശാലകള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് ഡിജിപിക്ക് കത്തുമായി ഗവര്‍ണര്‍