പൊലീസുകാര്‍ക്ക് വര്‍ഗീയ ശക്തികളുമായി ബന്ധമെന്ന ആരോപണം അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് വർഗീയ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം പ്രവണത പ്രവണത വച്ചുപൊറുപ്പിക്കാനാവില്ല. ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

പോപ്പുലർ ഫ്രണ്ടിനെതിരായ നടപടികൾ നിയമാനുസൃതമായി മാത്രമേ നടക്കാവൂ. ആരെയും ലക്ഷ്യമിട്ടുള്ള ഒരു നടപടിയും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില ഉദ്യോഗസ്ഥർ ഭാര്യമാരുടെയും അടുത്ത ബന്ധുക്കളുടെയും പേരിൽ ബിസിനസുകൾ നടത്തുന്നതായി ആരോപണമുണ്ട്. അത് പാടില്ല. ജില്ലാ പൊലീസ് മേധാവിമാർ മാതൃകാ ഉദ്യോഗസ്ഥരായിരിക്കണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

Read Previous

311 ലിറ്റർ  കർണ്ണാടക മദ്യം പിടികൂടി

Read Next

ഫെഡറലിസം സംരക്ഷിക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് സ്റ്റാലിന്‍