ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല എംഎൽഎ. കണ്ണൂർ വി.സി നിയമനത്തിൽ മുഖ്യമന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്ന ഗവർണറുടെ ആരോപണവും രമേശ് ചെന്നിത്തല ആവർത്തിച്ചു.
“നിയമനങ്ങളിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ഞെട്ടിക്കുന്നതാണ്. മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് രണ്ട് വർഷമായി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് വ്യക്തമാണ്. ഇന്ന് പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് മനസ്സിലാക്കാം. കള്ളക്കളികൾ ഇനിയും പുറത്തുവരാനുണ്ട്” – ചെന്നിത്തല ആരോപിച്ചു.
പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് പാസാക്കിയ രണ്ട് ബില്ലുകളിൽ ഒപ്പിടില്ലെന്ന ഗവർണറുടെ പ്രസ്താവനയെ പിന്തുണച്ച ചെന്നിത്തല കണ്ണൂർ വി.സി നിയമനവുമായി ബന്ധപ്പെട്ട ഗവർണറുടെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് മേധാവിയുമായി നടത്തിയ കൂടിക്കാഴ്ച പ്രോട്ടോക്കോൾ ലംഘനമാണെന്ന് ചെന്നിത്തല ആരോപിച്ചു.