ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: ഡൽഹിയിലെ മദ്യനയ കേസുമായി ബന്ധപ്പെട്ട് സിബിഐ നടത്തിയ റെയ്ഡിൽ തന്‍റെ കുടുംബത്തിന് ക്ലീൻ ചിറ്റ് ലഭിച്ചുവെന്നും റെയ്ഡിൽ തന്റെ വീട്ടിലോ ബാങ്ക് ലോക്കറിലോ ഒന്നും കണ്ടെത്തിയില്ലെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഗാസിയാബാദ് ബാങ്കിലെ അദ്ദേഹത്തിന്റെ ലോക്കർ ഇന്ന് സിബിഐ പരിശോധിച്ചു. ഇതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിസോദിയ.
“ലോക്കറിൽ എന്‍റെ മക്കളുടെയും ഭാര്യയുടെയും 70,000 രൂപയുടെ ആഭരണങ്ങളുണ്ട്. പ്രധാനമന്ത്രി എന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയതിൽ ഞാൻ സന്തുഷ്ടനാണ്. ലോക്കർ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം നടത്തിയ എല്ലാ റെയ്ഡുകളിലും എനിക്കും എന്‍റെ കുടുംബത്തിനും ക്ലീൻ ചിറ്റ് ലഭിച്ചു. ഒന്നും കണ്ടെത്താൻ കഴിയില്ലെന്ന് സി.ബി.ഐ ഉദ്യോഗസ്ഥർക്കറിയാം. എന്നാൽ കുറച്ച് ദിവസത്തേക്ക് എന്നെ ജയിലിൽ അടയ്ക്കാൻ എന്തെങ്കിലും കണ്ടെത്താൻ പ്രധാനമന്ത്രിയുടെ സമ്മർദ്ദം ഉണ്ടായിരുന്നു,” അദ്ദേഹം പറഞ്ഞു.
ഉപമുഖ്യമന്ത്രിക്കെതിരായ അന്വേഷണം വൃത്തികെട്ട രാഷ്ട്രീയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു. ഈ വൃത്തികെട്ട രാഷ്ട്രീയം അവസാനിപ്പിച്ച് കേന്ദ്ര സർക്കാർ തങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.