മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് മണിക്കൂർ കാട്ടിൽ കുടുങ്ങി നാലാം ക്ലാസുകാരൻ

കോളയാട് : ഉരുൾപൊട്ടലിൽ നാലാം ക്ലാസ് വിദ്യാർത്ഥിയായ അർഷൽ രണ്ട് മണിക്കൂറോളം കാട്ടിൽ കുടുങ്ങിക്കിടന്നു .കോളയാട് പഞ്ചായത്തിലെ ചെക്കിയേരി പൂളക്കുണ്ട് പട്ടികവർഗ കോളനിയിൽ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്.
കനത്ത മഴയിൽ വലിയ ശബ്ദം കേട്ടാണ് അർഷലും കുടുംബവും കാട്ടിലേക്ക് ഓടിയത്.സമീപത്തുള്ള മറ്റ് മൂന്ന് കുടുംബങ്ങളും ഇവരോടൊപ്പമുണ്ടായിരുന്നുവെങ്കിലും ഇരുട്ടിൽ വഴി തെറ്റി. കണ്ണവത്തെ കൊടും വനത്തിൽ രണ്ടുമണിക്കൂറിലധികമാണ് അർഷൽ ഒറ്റയ്ക്ക് അലഞ്ഞുനടന്നത്.ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് കുടുംബങ്ങങ്ങൾ അര്‍ഷലിനെ കണ്ടെത്തിയത്.
അർഷലിന്‍റെ വീടിന്‍റെ ഇരുവശത്തും മണ്ണിടിച്ചിൽ ഉണ്ടായി.പെരിന്തോടി വേക്കളം എ.യു.പി. സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലാണ് അർഷലും കുടുംബവുമിപ്പോൾ. സുരേഷ്-രേഷ്മ ദമ്പതിമാരുടെ മകനായ അര്‍ഷല്‍ കൊമ്മേരി ഗവ. യു.പി. സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

Read Previous

ഡീസല്‍ ഇല്ല; KSRTCയുടെ 50% ഓര്‍ഡിനറി ബസുകള്‍ മാത്രം ഇന്ന് ഓടും

Read Next

പലിശ നിരക്ക് ഉയർത്തി ആർബിഐ; 2019ന് ശേഷം ഏറ്റവും ഉയർന്ന നിരക്ക്