പാലക്കാട് റവന്യു ജില്ലാ കലോത്സവത്തിൽ‍ സംഘർഷം; 5 പേരെ കസ്റ്റഡിയിലെടുത്തു

പാലക്കാട്: പാലക്കാട് റവന്യു ജില്ലാ കലോത്സവത്തിൽ‍ സംഘർഷം. കലോത്സവത്തിന്റെ പ്രധാന വേദിക്കരികെ ഹൈസ്കൂൾ വിഭാഗം ഭരതനാട്യ മത്സരത്തിന്റെ വിധിനിർണയത്തെ ചൊല്ലിയാണ് പ്രതിഷേധം നടന്നത്. 5 പേരെ കസ്റ്റഡിയിലെടുത്തു.

കലോത്സവത്തിന്റെ പ്രധാന വേദിക്കരികെ യുപി വിഭാഗം ഭരതനാട്യ മത്സരത്തിന്റെ വിധിനിർണയത്തെ ചൊല്ലിയും പ്രതിഷേധം നടന്നിരുന്നു. ഹൈസ്കൂൾ വിഭാഗം ഭരതനാട്യ മത്സര വേദിയിൽ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. വേദിക്കുള്ളിൽ കയറിയ പ്രതിഷേധക്കാരെ പൊലീസ് ഇടപെട്ടാണു നീക്കിയത്. തുടർന്നു വേദിക്കു മുന്നിലായിരുന്നു പ്രതിഷേധം. വിധിനിർണയം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്.

Read Previous

ശത്രുക്കളുടെ ഡ്രോണുകള്‍ തകർക്കാൻ പരുന്തുകള്‍ക്ക് പരിശീലനം നല്‍കി ഇന്ത്യന്‍ സേന

Read Next

കോണ്‍ഗ്രസ് റാലിക്കിടെ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി കാള; കാരണം ബിജെപിയെന്ന് ഗെഹ്ലോട്ട്