മഹാരാജാസ് കോളേജിലെ സംഘർഷം; 4 പേര്‍ അറസ്റ്റില്‍, മുപ്പതോളം പേർക്കെതിരെ കേസ്

കൊച്ചി: മഹാരാജാസ് കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് 4 പേർ അറസ്റ്റില്‍. കെ.എസ്.യു യൂണിറ്റ് പ്രസിഡന്‍റ് അതുൽ, എസ്.എഫ്.ഐ പ്രവർത്തകരായ അനന്തു, മാലിക്, കോളേജിന് പുറത്ത് നിന്നെത്തിയ ഹഫീസ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് മുപ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

കഴിഞ്ഞ ദിവസം മഹാരാജാസ് കോളേജിനുള്ളിലും തെരുവിലും എസ്എഫ്ഐ-കെ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. ഇരു ഭാഗത്തുമായി 15 പേർക്ക് പരിക്കേറ്റു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

സംഘർഷത്തിൽ എട്ട് എസ്എഫ്ഐ പ്രവർത്തകർക്കും ഏഴ് കെ.എസ്.യു പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. എസ്.എഫ്.ഐ മഹാരാജാസ് യൂണിറ്റ് സെക്രട്ടറി അമൽജിത്തിന്‍റെ കൈ ഒടിഞ്ഞു. വൈസ് പ്രസിഡന്‍റ് റൂബിക്ക് തലയ്ക്ക് പരിക്കേറ്റു. ഇവരെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് എസ്എഫ്ഐ പ്രവർത്തകരായ സ്വാലിഹ്, അമീൻ അൻസാരി, വിഷ്ണു, റയീസ്, ജെറി, ജാഫർ എന്നിവർ എറണാകുളം ജനറൽ ആശുപത്രിയിലാണ്.

K editor

Read Previous

ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഡിസംബർ 1,5 തീയതികളിൽ

Read Next

2023 മെയ് മാസത്തോടെ മുഴുവൻ സർവീസും പുനരാരംഭിക്കാൻ എമിറേറ്റ്സ്