വോട്ടെടുപ്പിന് പിന്നാലെ ഏറ്റുമുട്ടൽ; ത്രിപുരയിൽ ബിജെപി-സിപിഎം-കോണ്‍ഗ്രസ് സംഘർഷം

അഗര്‍ത്തല: തിരഞ്ഞെടുപ്പിന് ശേഷം ത്രിപുരയുടെ വിവിധ ഭാഗങ്ങളിൽ സംഘർഷം. ബി.ജെ.പി, സി.പി.എം, കോൺഗ്രസ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. ബിശാൽഘഡിൽ അക്രമികൾ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തീയിട്ടു. വിവിധ സംഘർഷങ്ങളുടെ അടിസ്ഥാനത്തിൽ പതിനാറ് കേസുകൾ രജിസ്റ്റർ ചെയ്യുകയും 21 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സംസ്ഥാനത്ത് അ‍ർധസൈനികരെയും പൊലീസിനെയും വിന്യസിച്ചിട്ടും സംഘർഷം തുടരുകയാണ്. സംഘർഷത്തിൽ പരിക്കേറ്റ സിപിഎം പ്രവർത്തകരെ ത്രിപുരയിലെ പ്രതിപക്ഷ നേതാവ് മണിക്ക് സർക്കാർ സന്ദർശിച്ചു. വ്യാഴാഴ്ചയാണ് ത്രിപുരയിൽ വോട്ടെടുപ്പ് നടന്നത്.

K editor

Read Previous

പ്രശസ്ത തമിഴ് ചലച്ചിത്ര താരം മയിൽസാമി അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്

Read Next

പൃഥ്വി ഷായെ ആക്രമിച്ച സംഭവം; സപ്ന ഗില്ലിന്റെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു