മൂന്നാം ഭർത്താവിനെ ഉപേക്ഷിച്ച യുവതി രണ്ടാം ഭർത്താവിനൊപ്പം വീടുവിട്ടു

കാഞ്ഞങ്ങാട്: മൂന്ന് തവണ വിവാഹിതയായ യുവതി മൂന്നാം ഭർത്താവിനെ ഉപേക്ഷിച്ച് രണ്ടാം ഭർത്താവിനോടൊപ്പം വീണ്ടും വീടുവിട്ടു. കല്ലൂരാവി ഷിജുവിന്റെ ഭാര്യയും ഒഴിഞ്ഞവളപ്പ് സ്വദേശിനിയുമായ സി.കെ രേഷ്മയാണ് 28, കഴിഞ്ഞ ദിവസം വീടുവിട്ടത്.

ആദ്യ വിവാഹത്തിൽ പത്തും, എട്ടും വീതം പ്രായമുള്ള രണ്ട് ആൺകുട്ടികളുടെ മാതാവാണ് രേഷ്മ. യുവതി പിന്നീട് ഒഴിഞ്ഞ വളപ്പിലെ ഉമ്പായി എന്ന ഇബ്രാഹിമിനൊപ്പം വീട് വിട്ട് താമസമായി. ഏതാനും മാസങ്ങൾക്കുമുമ്പാണ് രേഷ്മ കല്ലൂരാവിയിലെ ഷിജുവിനോടൊപ്പം ജീവിതമാരംഭിച്ചത്.

ഏറ്റവുമൊടുവിൽ, ഇവർ വീണ്ടും രണ്ടാം ഭർത്താവിനോടൊപ്പം വീടുവിട്ടതോടെയാണ് മൂന്നാം ഭർത്താവായ ഷിജു പരാതിയുമായി ഹൊസ്ദുർഗ്ഗ് പോലീസിലെത്തിയത്.

ഭാര്യ ഉമ്പായിയോടൊപ്പം പോയതായി സംശയിക്കുന്നെന്നാണ് ഷിജുവിന്റെ പരാതി.

ഇദ്ദേഹത്തിന്റെ പരാതിയിൽ ഹൊസ്ദുർഗ്ഗ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Read Previous

വരന്റെ ചിത്രം കാസർകോട്ടെ ടിക്‌ടോക് താരത്തിന്റേത്

Read Next

ഫാഷൻ ഗോൾഡ് നിക്ഷേപകർ തങ്ങളുടെ വീട്ടിൽ ബഹളം വെച്ചു