വിവാഹ ബന്ധം വേർപെടുത്താത്ത യുവതിയെ കാമുകന്റെ റേഷൻ കാർഡിൽ ഉൾപ്പെടുത്തി സിവിൽ സപ്ലൈസ്

കാഞ്ഞങ്ങാട്: ആദ്യ വിവാഹ ബന്ധം നിലനിൽക്കെ മറ്റൊരാളുടെ ഭാര്യയായ യുവതിയെ പുതിയ റേഷൻ കാർഡിലുൾപ്പെടുത്തി സപ്ലൈ ഓഫീസ്. ഹിന്ദു മാര്യേജ് ആക്ട് പ്രകാരം ഭർത്താവ് നില നിൽക്കെ മറ്റൊരാളെ വിവാഹം കഴിക്കുന്നത് നിയമ വിരുദ്ധമാണെന്നിരിക്കെയാണ് യുവതിക്ക് രണ്ട് ഭർത്താവുണ്ടെന്ന് സാക്ഷ്യപ്പെടുത്തി ഹോസ്ദുർഗ്ഗ് താലൂക്ക് സപ്ലൈ ഓഫീസിൽ മറ്റൊരാളുടെ ഭാര്യയായ യുവതിയെ റേഷൻ കാർഡിലുൾപ്പെടുത്തിയിരിക്കുന്നത്. പ്രവാസിയായ ഉപ്പിലിക്കൈയിലെ മനോജിന്റെ ഭാര്യ 35കാരിയായ രമ്യ 2020 ജൂൺ 24-ന് വയറിംഗ് തൊഴിലാളിയായ പുതുക്കൈ ചൂട്ടുവം സ്വദേശി മിഥിനിനൊപ്പം വീട് വിട്ടിരുന്നു.

13 വയസ്സുള്ള മകനെയും ഭർത്താവിനെയും ഉപേക്ഷിച്ചായിരുന്നു ആറങ്ങാടി കാർ ഷോറൂമിലെ ജീവനക്കാരിയായ രമ്യ മിഥിനിനൊപ്പം പോയി, ഒപ്പം താമസമാരംഭിച്ചത്. മനോജും രമ്യയും മകനുമുൾപ്പെടുന്ന റേഷൻ കാർഡിൽ നിന്നും രമ്യയെ ഒഴിവാക്കുന്നതിനായി രമ്യയ്ക്ക് സപ്ലൈ ഓഫീസിലേക്ക് നൽകാൻ മനോജ് കത്ത് നൽകി.  തന്റെ റേഷൻ കാർഡിൽ നിന്നും രമ്യയെ ഒഴിവാക്കാനാണ് മനോജ് കത്ത് നൽകിയതെങ്കിലും, രമ്യയെ മിഥിന്റെ അമ്മ ഓമന ഗൃഹനാഥയായിട്ടുള്ള റേഷൻ കാർഡിൽ മിഥിന്റെ ഭാര്യയായി ഉൾപ്പെടുത്തുകയായിരുന്നു. ഇതിനെതിരെയാണിപ്പോൾ മനോജ് രംഗത്തു വന്നത്.

14 വർഷം മുമ്പ് മനോജും രമ്യയും വിവാഹിതരായി, ഇപ്പോഴും ഭാര്യാ ഭർത്താക്കന്മാരാണെന്നതിന്റെ രേഖ നീലേശ്വരം നഗരസഭാ കാര്യാലയത്തിലുണ്ട്.
മനോജുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്താതെ, മിഥിനെ വിവാഹം കഴിക്കാൻ ഹിന്ദു വിവാഹ നിയമ പ്രകാരം രമ്യക്കാവില്ല.  എന്നാൽ സപ്ലൈഓഫീസ് ഉദ്യോഗസ്ഥർ ഓമനയുടെ റേഷൻ കാർഡിൽ മിഥിന്റെ ഭാര്യയാണ് രമ്യയെന്ന് രേഖപ്പെടുത്തിയിരിക്കുകയാണ്.  ഗുരുതരമായ വീഴ്ച്ച ചൂണ്ടിക്കാട്ടി ഹോസ്ദുർഗ്ഗ് ,സപ്ലൈ ഓഫീസർക്കും, ജില്ലാ സപ്ലൈ ഓഫീസർക്കും മനോജ് പരാതി നൽകി,

മാസങ്ങളായെങ്കിലും, രമ്യയെ മിഥിന്റെ ഭാര്യാസ്ഥാനത്ത് നിന്നും നീക്കി റേഷൻ കാർഡിൽ നിന്നും ഒഴിവാക്കാനോ, മറ്റ് നിയമ നടപടി സ്വീകരിക്കാനോ നടപടിയുണ്ടായില്ല. സപ്ലൈ ഓഫീസറോട് മനോജ് വിവരാവകാശനിയമ പ്രകാരം മിഥിന്റെ ഭാര്യയായി റേഷൻ കാർഡിൽ ഉൾപ്പെടുത്തിയത് ചോദ്യം ചെയ്തിരുന്നു.  നിലവിലുള്ള ഭർത്താവിന്റെ റേഷൻ കാർഡിൽ രമ്യയെ ചേർത്തുവെന്നാണ് മനോജിന്റെ ചോദ്യത്തിന് മറുപടി ലഭിച്ചത്. രണ്ടാം വിവാഹ രേഖ ആവശ്യപ്പെട്ടുവെങ്കിലും രേഖ നൽകുകാനോ, ഈ ചോദ്യത്തിന് മറുപടി നൽകാനോ സപ്ലൈഓഫീസ് അധികൃതർ തയ്യാറായില്ല. മിഥിനും രമ്യയും തമ്മിലുള്ള രണ്ടാം വിവാഹം നിയമപ്രകാരം അംഗീകരിക്കണമെങ്കിൽ കുടുംബ കോടതി വഴി മനോജുമായുള്ള ആദ്യ വിവാഹത്തിൽ രമ്യ വിവഹ മോചനം നേടണം. 12 വർഷക്കാലം പ്രവാസ ജീവിതം നയിച്ച മനോജ് അവധിക്ക് നാട്ടിലെത്തിയതിന് പിന്നാലെയാണ് രമ്യ മിഥിനൊപ്പം വീടു വിട്ടത്.

LatestDaily

Read Previous

പർദ്ദയണിഞ്ഞ എസ്ഐ ചൂതാട്ടസംഘത്തെ സിനിമാ സ്റ്റൈലിൽ പിടികൂടി

Read Next

കാമുകിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാമുകനെതിരെ കേസ്സ്