ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോഴിക്കോട്: ലൈംഗിക അതിക്രമക്കേസിൽ അറസ്റ്റിലായ എഴുത്തുകാരൻ സിവിക് ചന്ദ്രന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് ജഡ്ജി എസ് കൃഷ്ണകുമാറാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരിയുടെ വസ്ത്രധാരണത്തെ കുറിച്ച് ജഡ്ജ് കൃഷ്ണകുമാർ നേരത്തെ നടത്തിയ പരാമർശം വിവാദമായിരുന്നു. 2022 ഏപ്രിൽ 17ന് പുസ്തക പ്രകാശന ചടങ്ങിനെത്തിയ യുവ എഴുത്തുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് സിവിക് ചന്ദ്രനെതിരെ കേസെടുത്തത്.
കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ സിവിക്കിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇത് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ സിവിക് അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡിവൈഎസ്പിക്ക് മുമ്പാകെ ഇന്നലെ കീഴടങ്ങി.
ലൈംഗികാതിക്രമത്തോടൊപ്പം പട്ടികജാതി നിയമപ്രകാരമുള്ള വകുപ്പുകളും കേസിൽ ചേർത്തിട്ടുണ്ട്. സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് രണ്ട് ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. മറ്റൊരു യുവ എഴുത്തുകാരി നൽകിയ ലൈംഗിക പീഡനക്കേസിൽ സിവിക്കിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.