സിവിക്‌ കേസ്; കോടതി പരാമർശം ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌

എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവിലെ പരാമർശങ്ങൾ ഏറെ ആശങ്കാജനകമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പ്രശ്നങ്ങൾ വിലയിരുത്തി ഉത്തരവ് പുറപ്പെടുവിക്കാൻ കോടതിക്ക് അവകാശമുണ്ട്. എന്നാൽ പരാതിക്കാരിയുടെ വസ്ത്രധാരണത്തെ കുറിച്ച് നടത്തിയ പരാമർശങ്ങൾ സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും പ്രസ്താവനയിൽ പറയുന്നു.

ഇത്തരം കേസുകളിൽ വിചാരണയിൽ കോടതി നടപടികൾ അതിജീവിതക്ക്‌ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കരുതെന്ന സുപ്രീം കോടതി നിർദ്ദേശത്തിന് തികച്ചും വിപരീതമാണിത്. പരാതിക്കാരിയെ പ്രതിയുടെ അഭിഭാഷകൻ ക്രോസ് വിസ്താരം നടത്തുമ്പോള്‍പോലും അപമാനിക്കുന്ന ചോദ്യങ്ങളോ പരാമർശങ്ങളോ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് പരാമർശം.

ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം പൗരന് ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം കൂടിയാണ് വസ്ത്രധാരണത്തെ കുറിച്ചുള്ള കോടതിയുടെ പരാമർശമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

K editor

Read Previous

ആന്ധ്രാപ്രദേശിലെ പഞ്ചസാര ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ രണ്ട് മരണം

Read Next

കേരളത്തിൽ പുരുഷന്മാരേക്കാൾ കൂടുതല്‍ ലൈംഗിക പങ്കാളികൾ സ്ത്രീകൾക്ക്