ഛായാഗ്രാഹകന്‍ സുധീഷ് പപ്പു അന്തരിച്ചു

കൊച്ചി: ഛായാഗ്രാഹകൻ പപ്പു (സുധീഷ് പപ്പു, 44) അന്തരിച്ചു. അപൂർവ്വ രോഗമായ അമിലോയിഡോസിസ് ബാധിച്ച് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.

എറണാകുളം തൃപ്പൂണിത്തുറയിലാണ് പപ്പു ജനിച്ചത്. എറണാകുളം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മധൂര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത ‘ചാന്ദ്നി ബാർ’ എന്ന ബോളിവുഡ് ചിത്രത്തിൽ അസിസ്റ്റന്‍റ് ഛായാഗ്രാഹകനായാണ് അദ്ദേഹം തന്‍റെ കരിയർ ആരംഭിച്ചത്. അനുരാഗ് കശ്യപിന്‍റെ ‘ദേവ് ഡി’യിലും അസിസ്റ്റന്‍റായി പ്രവർത്തിച്ചു.

സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയുടെ ‘അന്നയും റസൂലും’, ‘കമ്മട്ടിപ്പാടം’, ‘തുറമുഖം’ എന്നീ ചിത്രങ്ങളിൽ സെക്കൻഡ് യൂണിറ്റ് ഛായാഗ്രാഹകനായി പ്രവർത്തിച്ചു.

Read Previous

കോഴിക്കോട്ട് പൊലീസ് ഉദ്യോഗസ്ഥനെതിരെ പോക്‌സോ കേസ്

Read Next

മില്‍മയുടെ വില കൂടും; 6 മുതൽ 10 രൂപ വരെ വർദ്ധിപ്പിക്കണമെന്ന് ശുപാര്‍ശ