ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് വൻ സിരഗറ്റ് വേട്ട. ജമ്മു- കാശ്മീരിൽ മാത്രം വിൽപ്പന നടത്താൻ നിയമപ്രകാരം അധികാരമുള്ള ഒന്നേകാൽ കോടിയിലേറെ രൂപ വില വരുന്ന അനധികൃത സിഗരറ്റുകൾ പിടികൂടി.
ജിഎസ്ടി വിഭാഗമാണ് എയ്സർ വാഹനത്തിൽ കടത്തികൊണ്ടു പോവുകയായിരുന്ന സിഗരറ്റ് ശേഖരം കാഞ്ഞങ്ങാട്ട് പിടികൂടിയത്. മഞ്ചേശ്വരം ചെക്ക് പോസ്റ്റ് കടന്ന് കേരളത്തിലേക്ക് അനധികൃതമായി നികുതി വെട്ടിച്ച സിരഗറ്റ് കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിഎസ്ടി വിഭാഗം വാഹനം പിടികൂടിയത്.
പരിശോധനയിലാണ് കേരളത്തിലടക്കം രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും വിൽപ്പന നിരോധിച്ച സിഗരറ്റാണെന്ന് കണ്ടെത്തിയത്. ഹൊസ്ദുർഗ് പോലീസിന് വിവരം കൈമാറുകയായിരുന്നു.
ജമ്മു കാശ്മീരിൽ മാത്രം വിൽപ്പന നടത്താൻ അനുമതിയുള്ള സിഗരറ്റിന്റെ പാക്കറ്റിലെ പേര് മാറ്റിയാണ് കേരളത്തിലെത്തിച്ചത്. കാശ്മീരിൽ 49 രൂപയ്ക്ക് വിൽക്കുന്ന വിൽസ് സിഗരറ്റ് കേരളത്തിൽ 80 രൂപയ്ക്കാണ് വിൽപ്പന നടത്തിയത്. പാലക്കാട്ടേക്ക് കടത്തുന്നതിനിടെയാണ് ജമ്മു കാശ്മീരിൽ സിഗരറ്റ് കസ്റ്റഡിയിലെടുത്തത്.
യഥാർത്ഥ സിഗരറ്റ് വിൽസെന്ന വ്യാജേന വിൽപ്പന നടത്താനാണ് വ്യാജ വിൽസ് കൊണ്ട് വന്നത്. വിൽസ് വിൽപ്പനയുടെ കാഞ്ഞങ്ങാട്ടെ മൊത്ത വ്യാപാരി ഹൊസ്ദുർഗ്ഗ് മാർക്കറ്റിലെ ലക്ഷ്മൺ ജി. ഷേണായിയുടെ പരാതിയിൽ ഹൊസ്ദുർഗ്ഗ് പോലീസ് കേസ്സെുത്തു. ജമ്മു കാശ്മീരിൽ നിന്നും പഞ്ചാബിലെത്തിച്ച ശേഷമാണ് സിഗരറ്റ് കേരളത്തിലെത്തിച്ചത്. പഞ്ചാബിലെ ബിഗ്ഡേ ആന്റ് കമ്പനി, ഹോസ്ദുർഗ്ഗിലെ പി എം. അസോസിയേറ്റ് സ്ഥാപനം, എസ്ബി ട്രഡേഴ്സ്, സുനീറ ട്രേഡേഴ്സ് എന്നിവയ്ക്കെതിരെയാണ് പോലീസ് കേസ്സെടുത്തത്.