വീണ്ടും ബാറ്റ്മാനാകാൻ ക്രിസ്റ്റ്യൻ ബെയ്ൽ

ജനപ്രിയ കോമിക് പുസ്തക കഥാപാത്രമായ ബാറ്റ്മാനെ സ്ക്രീനിൽ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിച്ച ഹോളിവുഡ് താരമാണ് ക്രിസ്റ്റ്യൻ ബെയ്ൽ. ഒരിക്കൽ കൂടി ബാറ്റ്മാനാകാൻ തയ്യാറാണെന്ന് ഓസ്കാർ ജേതാവായ താരം പറയുന്നു. എന്നിരുന്നാലും, ക്രിസ്റ്റഫർ നോളൻ തന്നെ സംവിധായകനാകണമെന്ന് ഒരു നിബന്ധനയുണ്ട്.
നോളന്‍റെ ബാറ്റ്മാൻ സിനിമാത്രയത്തിന്റെ ആദ്യഭാഗം 2005-ൽ പുറത്തിറങ്ങിയ ബാറ്റ്മാൻ ബിഗിൻസ് ആണ്. ചിത്രം 37.3 കോടി ഡോളറാണ് നേടിയത്. 2008-ലെ രണ്ടാംഭാഗം ദി ഡാർക്ക് നൈറ്റ്, 2012-ലെ ദി ഡാർക്ക് നൈറ്റ് റൈസസ് എന്നിവ ബോക്സോഫീസിൽ 100 കോടി ഡോളറിലധികം വരുമാനമുണ്ടാക്കി

സൂപ്പർഹീറോ ബാറ്റ്മാനെ അവതരിപ്പിക്കാൻ മറ്റൊരു ചലച്ചിത്രകാരനും തന്നെ സമീപിച്ചിട്ടില്ലെന്നും ബെയ്ൽ പറഞ്ഞു. തോർ: ലവ് ആൻഡ് തണ്ടർ ആണ് ബെയ്ലിൻറെ പുതിയ ചിത്രം. ജൂലൈ എട്ടിന് റിലീസ് ചെയ്യും.

Read Previous

രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം വാൾവെർദെ തിരിച്ചെത്തുന്നു

Read Next

എകെജി സെന്‍ററിൽ ബോംബെറിഞ്ഞ അക്രമിയെക്കുറിച്ച് സൂചന ലഭിച്ചെന്ന് എഡിജിപി വിജയ് സാഖറെ