കുവൈത്തിൽ കോളറ സ്ഥിരീകരിച്ചു; രോഗ ബാധ ഇറാഖിൽ നിന്നെത്തിയയാൾക്ക്

കുവൈത്ത് സിറ്റി: കുവൈറ്റിൽ കോളറ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇറാഖിൽ നിന്നെത്തിയയാൾക്കാണ് രോഗം ബാധിച്ചത്. നിലവിൽ ഇറാഖിലും കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. രോഗി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സുഖം പ്രാപിക്കുന്നതുവരെ അദ്ദേഹത്തെ ഐസൊലേഷൻ വാർഡിൽ പാർപ്പിച്ചിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.

രോഗിയുമായി സമ്പർക്കം പുലർത്തിയവരെ അംഗീകൃത പ്രോട്ടോക്കോളുകൾ പാലിച്ച് നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു. പകർച്ചവ്യാധി പടരുന്ന ഏതെങ്കിലും രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോൾ പൗരൻമാരും താമസക്കാരും മുൻകരുതലുകളും ജാഗ്രതയും പാലിക്കണമെന്ന് അധികൃതർ പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് രോഗവ്യാപനത്തിന് സാധ്യതയില്ലെന്നും രോഗവ്യാപനം റിപ്പോർട്ട് ചെയ്ത ഏതെങ്കിലും രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ 7 ദിവസത്തിനുള്ളിൽ പനി, വയറിളക്കം തുടങ്ങിയ സംശയാസ്പദമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തണമെന്നും മന്ത്രാലയം അറിയിച്ചു.

K editor

Read Previous

തരൂരിന് കത്ത് നൽകാൻ കോൺഗ്രസ് അച്ചടക്ക സമിതി ശുപാർശ ചെയ്തിട്ടില്ല: തിരുവഞ്ചൂർ

Read Next

എസ് രാജേന്ദ്രന്‍റെ വീടൊഴിപ്പിക്കൽ; നടപടിക്ക് പിന്നിൽ താനല്ലെന്ന് എം.എം.മണി