ചിട്ടിയെച്ചൊല്ലി വായനശാലയിൽ കയ്യാങ്കളി

പടന്ന  : പാർട്ടി നിർദ്ദേശം ലംഘിച്ച് ചിട്ടി  നടത്താനുളള  നീക്കം കയ്യാങ്കളിയിൽ കലാശിച്ചു. ഉദിനൂർ കിനാത്തിലെ സാംസ്ക്കാരിക സമിതി വായനശാലയിലാണ് സി.പി.എം  നേതൃത്വത്തിന് നാണക്കേടുണ്ടാക്കിയ സംഭവം  നടന്നത്.

കിനാത്തിൽ സാംസ്കാരിക സമിതി മുൻഭാരവാഹിയും ,സി.പി.എം ലോക്കൽ സെക്രട്ടറിയുമായ മുൻ അധ്യാപകന്റെ ഒത്താശയോടെയാണ് റിട്ടയേഡ് കെ.എസ്. ഇ.ബി ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വായനശാലയിൽ ചിട്ടി തുടങ്ങാനൊരുമ്പെട്ടത് .ചിട്ടി നടത്തുന്നതിൽ സി.പി.എം ചെറുവത്തൂർ ഏരിയാ കമ്മിറ്റി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

  മുൻ അധ്യാപകൻ വായനശാല ഭാരവാഹിയായിരുന്ന കാലത്തെ കണക്കുകൾ അവതരിപ്പിക്കാത്തതി നെച്ചൊല്ലിയും യോഗത്തിൽ തർക്കമുണ്ടായി.

ഒമ്പത് വർഷത്തോളം വായനാശാല ഭാരവാഹിത്വം വഹിച്ച അധ്യാപകൻ തനിക്ക് ഈ വകയിൽ 3 ലക്ഷം രൂപ കിട്ടാനുണ്ടെന്നാണ്  അവകാശപ്പെടുന്നത്

ഇദ്ദേഹം ഭാരവാഹിയായിരുന്ന കാലത്ത് ഒരിക്കൽപ്പോലും  വരവ്, ചെലവ്  കണക്കുകൾ അവതരിപ്പിച്ചിട്ടില്ലെന്നാണ് എതിർ വിഭാഗം ആരോപിക്കുന്നത് ചെലവായ പണത്തിന്റെ കണക്കുകളും ,തെളിവുകളും ഇതുവരെ അധ്യാപകൻ ഹാജരാക്കിയിട്ടുമില്ല.

വായനശാല ഭരണമേറ്റടുത്ത പുതിയ കമ്മിറ്റി വിശദമായ കണക്കുകൾ അവതരിപ്പിക്കാൻ അധ്യാപികനോടാവശ്യപ്പെട്ടിരുന്നു പാർട്ടി ലോക്കൽ  സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനാണ് അധ്യാപകൻ  ഗ്രന്ഥശാലയുടെ ഭാരവാഹിത്വം ഒഴിഞ്ഞത്.

കിനാത്തിൽ സാംസ്കാരിക സമിതി വായനശാലയുടെ മുൻ ഭാരവാഹിയായ സി.പി.എം,നേതാവിന്റെ അഴിമതി പുതിയ ഭാരവാഹികൾ സി.പി.എം ജില്ലാ ഏരിയാ നേതൃത്വത്തെ ഈ വിഷയം ധരിപ്പിച്ചിരുന്നു.

LatestDaily

Read Previous

കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് സമാന്തര മദ്യ വിൽപ്പന

Read Next

ഹണി ട്രാപ്പ്; വ്യാപാരിയിൽ നിന്നും 4 ലക്ഷം തട്ടാൻ ശ്രമം