ചിറ്റാരിക്കാൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാക്കൾ ജയിലിൽ

ചിറ്റാരിക്കാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന പരാതിയിൽ ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാന്റ് ചെയ്തു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയ തൃശ്ശൂർ ദേശമംഗലത്തെ മുരളീധരൻ, വെസ്റ്റ് ഏളേരി എളേരിത്തട്ട് അടുക്കളമ്പാടിയിലെ കുഞ്ഞമ്പുവിന്റെ മകൻ പ്രശാന്ത് കെ. എന്നിവരെയാണ് കോടതി റിമാന്റ് ചെയ്തത്.

നാടൻപാട്ട് പരിശീലകനായ മുരളീധരൻ സ്കൂൾ കലോത്സവ പരിപാടികളുടെ പരിശീലനത്തിന്റെ ഭാഗമായാണ് പെൺകുട്ടിയുമായി പരിചയപ്പെട്ടത്. ഈ പരിചയം മുതലെടുത്താണ്  മുരളീധരൻ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്.

രക്ഷിതാക്കൾ ചിറ്റാരിക്കാൽ പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ എരണകുളത്തു നിന്നാണ് കണ്ടെത്തിയത്.

പെൺകുട്ടി നടത്തിയ വെളിപ്പെടുത്തലിലാണ്  ഒരു വർഷം മുമ്പ് അടുക്കളമ്പാടി സ്വദേശി പെൺകുട്ടിയെ പീഡിപ്പിച്ചതായി വ്യക്തമായത്.

ചിറ്റാരിക്കാൽ  പോലീസ് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ പ്രശാന്ത്, രമേശൻ കൂവപ്പാറ, സിവിൽ പോലീസ് ഓഫീസർ സൗമ്യ എന്നിവരടങ്ങുന്ന സംഘമാണ് തൃശ്ശൂർ സ്വദേശിയായ മുരളീധരനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്റിൽ വിട്ടയച്ചു.

Read Previous

എഫ്ഐആർ വിലക്കിയ കോടതി ജീവനക്കാരനെ സ്ഥലം മാറ്റി

Read Next

ശുദ്ധജലം കരയിലുള്ളപ്പോൾ നമ്പ്യാർ കമ്പനി കടൽജലം കുടിനീരാക്കുന്നു