ചിത്താരിയിൽ വൈദ്യുതി മോഷണം പിടികൂടി

കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്തിൽ ചിത്താരി വൈദ്യുതി സെക്ഷനു കീഴിൽ പൊയ്യക്കരയ്ക്കടുത്ത് മാട്ടുമ്മലിൽ വൻ വൈദ്യുതി മോഷണം പിടികൂടി.

വീടിനകത്തുള്ള വൈദ്യുതി മീറ്ററിലേക്കുള്ള കണക്ഷൻ വിഛേദിച്ച് മീറ്ററിൽ കൃത്രിമം നടത്തിയാണ്  വർഷങ്ങളായി വൈദ്യുതി മോഷ്ടിച്ചത്.

ബദരിയാ ലൈറ്റ് ആന്റ് സൗണ്ട് ഉടമയുടെ  ബന്ധുവീട്ടിൽ നിന്നാണ് കാസർകോട് ആന്റി പവർ തെഫ്റ്റ് സ്ക്വാഡ് വൈദ്യുതി മോഷണം പിടികൂടിയത്.

മോഷ്ടിച്ച വൈദ്യുതിയുടെ നിരക്ക് 91,898 രൂപയും കോമ്പൗണ്ട് ഫീസ് 28000 രൂപയുമടക്കം 1,19,898 രൂപ വീട്ടുടമയിൽ നിന്ന് പിഴയടപ്പിച്ചു.

Read Previous

മടിക്കൈ ജാതി വൈറസിന് അഭൂതപൂർവ്വമായ പ്രതികരണം

Read Next

രാമക്ഷേത്ര നിർമ്മാണ തർക്കം സംയുക്ത ജമാഅത്ത് പ്രസിഡണ്ടിന്റെ നിലപാടിനെ തള്ളി ബശീർ വെള്ളിക്കോത്ത്