ചിരഞ്ജീവിയുടെ ‘ഗോഡ്‍ഫാദര്‍’ ഇനി നെറ്റ്ഫ്ലിക്സിൽ

പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്‍റെ തെലുങ്ക് റീമേക്കായ മെഗാസ്റ്റാർ ചിരഞ്ജീവി ചിത്രം ഗോഡ്‌ഫാദർ ഒക്ടോബർ അഞ്ചിനാണ് തിയേറ്ററുകളിലെത്തിയത്. പ്രേക്ഷക-നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം നടത്തിയില്ലെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 

ഗോഡ്ഫാദർ നവംബർ 19ന് ഒടിടി സ്ട്രീമിംഗ് ആരംഭിക്കും. നെറ്റ്ഫ്ലിക്സിനാണ് ഒടിടി അവകാശം. മോഹൻലാൽ അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രമായ സ്റ്റീഫൻ നെടുമ്പള്ളിയുടെ തെലുങ്ക് പേര് ബ്രഹ്‍മ തേജ റെഡ്ഡി എന്നാണ്. മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി ഗോഡ്‍ഫാദറില്‍ നയന്‍താരയാണ് എത്തിയത്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രവുമാണ് ഇത്.

Read Previous

ഭരണഘടനാപദവി വഹിക്കാൻ യോ​ഗ്യനല്ല; ​ഗവർണറെ മാറ്റണമെന്ന് രാഷ്ട്രപതിക്ക് സ്‌റ്റാലിന്റെ കത്ത്

Read Next

നടിയെ ആക്രമിച്ച കേസ്; ദിലീപിന് അഭിഭാഷകൻ മുഖേന നോട്ടീസ് നൽകാൻ ഹൈക്കോടതി