ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ജിബൂട്ടി: ആഫ്രിക്കയിലെ ജിബൂട്ടിയിൽ സ്ഥാപിതമായ ചൈനയുടെ നാവിക താവളം പൂർണ്ണ തോതിലുള്ള പ്രവർത്തനത്തിൽ എത്തിയതായി റിപ്പോർട്ടുകൾ. സാറ്റലൈറ്റ് ചിത്രങ്ങൾക്കൊപ്പം ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വിന്യസിച്ചിരിക്കുന്ന ചൈനീസ് യുദ്ധക്കപ്പലുകൾക്കും ഇവിടെ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. ജിബൂട്ടിയിലെ നാവിക താവളം ചൈനയുടെ ആദ്യത്തെ വിദേശ സൈനിക താവളമായാണ് അറിയപ്പെടുന്നത്.
ഏകദേശം 590 ദശലക്ഷം ഡോളർ ചെലവിൽ നിർമ്മിക്കുന്ന എയർബേസിന്‍റെ നിർമ്മാണം 2016 ൽ ആരംഭിച്ചു. ഏദൻ ഉൾക്കടലിനെയും ചെങ്കടലിനെയും വേർതിരിക്കുന്ന തന്ത്രപ്രധാനമായ ബാബ്-എൽ-മണ്ടേബ് കടലിടുക്കിലാണ് സൈനിക താവളം സ്ഥിതിചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്. അന്താരാഷ്ട്ര വ്യാപാരത്തിന്‍റെ ഏറ്റവും നിർണായകമായ ചാനലുകളിൽ ഒന്നായ സൂയസ് കനാലിന് സമീപമാണിത്.
“ചൈനയുടെ ജിബൂട്ടി താവളം ഒരു ആധുനിക കൊളോണിയൽ കോട്ട പോലെ, ഏതാണ്ട് മധ്യകാലഘട്ടത്തിൽ കാണപ്പെടുന്ന പ്രതിരോധ രീതിയില്‍ വളരെ ശക്തമായ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. നേരിട്ടുള്ള ആക്രമണത്തെ പോലും മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ ഈ ബേസിന് സാധിക്കും,” കവർട്ട് ഷോർസിലെ നേവൽ അനലിസ്റ്റ് എച്ച്ഐ സട്ടൺ പറയുന്നു.