ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മലപ്പുറം: ആഭിചാര-ദുർമന്ത്രവാദ പ്രവർത്തനങ്ങൾ വർധിക്കുന്നതിന് സമാന്തരമായി, വീടുകളിൽ പ്രസവം നടത്താൻ പ്രോത്സാഹിപ്പിക്കുന്ന രഹസ്യ ഗ്രൂപ്പുകളും സംസ്ഥാനത്ത് സജീവം. ഇവ എല്ലാ ജില്ലകളിലും ഉണ്ടെങ്കിലും കൂടുതലും മലപ്പുറത്താണ്. 2021 ഏപ്രിലിനും ഈ വർഷം മാർച്ചിനുമിടയിൽ 273 പ്രസവങ്ങളാണ് ഇവിടെ വീടുകളിൽ നടന്നത്.
ചില വീടുകൾ കേന്ദ്രീകരിച്ചാണ് പ്രസവങ്ങൾ നടക്കുന്നത്. ഇത്തരത്തിൽ താനൂരിനടുത്ത് താനാളൂരിൽ പ്രവർത്തിച്ചിരുന്ന ഒരു വീട് ഏതാനും മാസങ്ങൾക്ക് മുമ്പ് ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് പൂട്ടിയിരുന്നു. കാസർകോട് മുതൽ കൊല്ലം വരെയുള്ള ജില്ലകളിൽ നിന്ന് സ്ത്രീകൾ പ്രസവിക്കാൻ ഇവിടെയെത്തിയിരുന്നു.