ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: സംസ്ഥാന വ്യാപകമായി പോലീസിന്റെ സൈബർഡോം വേട്ടയിൽ കാഞ്ഞങ്ങാട്ട് അറസ്റ്റിലായത് ഒഴിഞ്ഞവളപ്പ് അനന്തംപള്ള സ്വദേശി എം. പാർത്ഥസാരഥി.
മുപ്പതുകാരനായ പാർത്ഥ സാരഥി അനന്തം പള്ളയിലെ സ്വപ്നം ഹൗസിൽ വേണുഗോപാലന്റെ മകനാണ്.
പ്രായപൂർത്തിയാകാത്ത ആൺകുട്ടികളേയും പെൺകുട്ടികളേയും ലൈംഗിക ക്രീഡകൾക്ക് ഇരയാക്കുന്ന രംഗങ്ങൾ ഗൂഗിളിലെ ടെലഗ്രാം ആപ്പിൽ നിന്ന് ഡൗൺലോഡ് ചെയ്തു സൂക്ഷിച്ചുവെന്നതിനാണ് പാർത്ഥസാരഥിയെ ജൂൺ 27-ന് ഹൊസ്ദുർഗ് ഐ.പി. കെ.പി. ഷൈൻ പ്രതിയുടെ വീട്ടിൽ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരത്തുള്ള പോലീസ് സൈബർ ഡോമിന്റെ നിരീക്ഷണത്തിലാണ് പാർത്ഥസാരഥി കുട്ടികളുടെ ലൈംഗികത ഡൗൺലോഡ് ചെയ്തതായി കണ്ടെത്തിയത്. ചെൽഡ് സെക്സ് പകർത്തിയവരെ കണ്ടെത്താൻ സംസ്ഥാനമൊട്ടുക്കും ശനിയാഴ്ച റെയ്ഡ് നടത്തിയിരുന്നു.
ഇൻഫർമേഷൻ ടെക്നോളജി ആക്ട് 67-ബി അനുസരിച്ച് പാർത്ഥ സാരഥിയുടെ പേരിൽ പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തു.
സ്വർഗ്ഗത്തിലെ മാലാഖമാർ എന്ന പേരിലുള്ള കുട്ടികളുമായി മുതിർന്നവർ നടത്തുന്ന ലൈംഗിക സീനുകളാണ് ഗൂഗിളിലെ ടെലഗ്രാം ആപ്പിൽ നിന്ന് പാർത്ഥ സാരഥി സ്വന്തം സെൽഫോണിൽ പകർത്തി സൂക്ഷിച്ചിരുന്നത്.
പ്രതിക്ക് പോലീസ് നോട്ടീസ് നൽകി.