കേരളത്തിലെ ശിശുപരിപാലനം മോശം; കോഴിക്കോട് മേയറുടെ പരാമർശം വിവാദത്തില്‍

കോഴിക്കോട്: സംഘപരിവാറിന്‍റെ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തതിൽ വിവാദം. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാർ കുട്ടികളെ നന്നായി സ്നേഹിക്കുന്നുവെന്നുമുള്ള മേയറുടെ പരാമർശമാണ് വിവാദമായത്.

“പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ല എന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതലേ അവരെ സ്നേഹിക്കണം.” മക്കളെ സ്നേഹിക്കുന്നതിൽ കേരളീയർ സ്വാർത്ഥരാണെന്നും ബീന ഫിലിപ്പ് കൂട്ടിച്ചേർത്തു.

ബാലഗോകുലത്തിന്‍റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് കോഴിക്കോട് കോർപ്പറേഷൻ മേയർ ഇക്കാര്യം പറഞ്ഞത്. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായാണ് ബാലഗോകുലം മാതൃ സംഗമങ്ങൾ സംഘടിപ്പിക്കുന്നത്.

Read Previous

സ്ത്രീയെ അപമാനിച്ചു ; കിസാന്‍മോര്‍ച്ച നേതാവിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി

Read Next

തിരുവല്ല താലൂക്ക് ആശുപത്രി സന്ദർശനം; വാദങ്ങൾ പൊളിയുന്നു