Breaking News :

ചെട്ടിക്കുളങ്ങര കുഞ്ഞുമോൻ വധം; സഹോദരനും കുടുംബത്തിനും ജീവപര്യന്തം തടവ്

ആലപ്പുഴ: ചെട്ടികുളങ്ങര കുഞ്ഞുമോൻ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്. കുഞ്ഞുമോന്റെ സഹോദരൻ സേവ്യർ, ഭാര്യ വിലാസിനി, മക്കളായ ഷൈബു, ഷിബു എന്നിവർക്ക് മാവേലിക്കര സെഷൻസ് കോടതിയാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹോദരൻ സേവ്യറും ഭാര്യയും മക്കളും ചേർന്ന് കുഞ്ഞുമോനെ ചവിട്ടിയും ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. ജീവപര്യന്തത്തിന് പുറമെ ഒരു ലക്ഷം രൂപ പിഴയും പ്രതികൾക്ക് ചുമത്തിയിട്ടുണ്ട്.

Read Previous

നഗരസഭ മുലയൂട്ടൽ കേന്ദ്രം ചപ്പുചവറിൽ 

Read Next

പനി ബാധിച്ച് യുവാവ് മരിച്ചു