ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ: ലഹരി മരുന്ന് വിതരണ ശൃംഖലയിലെ ഇടനിലക്കാരൻ മാരക ലഹരി മരുന്നായ എം.ഡി.എം.എ യും വിദേശ മദ്യ ശേഖരവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായി. ചെറുവത്തൂർ തുരുത്തി കൈതക്കാട് വാടക ക്വാട്ടേർസിൽ താമസിക്കുന്ന പുതിയ പുരയിൽ വീട്ടിൽ ശശി 40, യെയാണ് കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദ്ദനൻ, പ്രിവന്റീവ് ഓഫീസർ കെ.ബിജോയി, സിവിൽ എക്സൈസ് ഓഫീസർമാരായ പി. ശൈലേഷ് കുമാർ, എൽ. മോഹനകുമാർ, പി. മനോജ് എന്നിവരടങ്ങിയ സംഘം കൈതക്കാട്ടെ വാടക ക്വാർട്ടേഴ്സിന് സമീപത്ത് പിടികൂടിയത്.
പ്രതിയിൽ നിന്നും 75,000 രൂപ പൊതുവിപണിയിൽ വില വരുന്ന മാരക ലഹരി മരുന്നായ എം.ഡി.എം.എ. അധികൃതർ പിടിച്ചെടുത്തു. വില്പനക്കായി സൂക്ഷിച്ച 24കുപ്പി വിദേശ മദ്യവും വിതരണം നടത്താൻ ഉപയോഗിച്ചു വന്ന കെ.എൽ. 60 2017 നമ്പർ ബൈക്കും അധികൃതർ പിടിച്ചെടുത്തു . കാസർകോട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.