അനധികൃത ടിക്കറ്റ് റിസർവ്വേഷൻ കേന്ദ്രം റെയിൽവെ പോലീസ് അടച്ചുപൂട്ടി

ചെറുവത്തൂർ: ചെറുവത്തൂരിലെ അനധികൃത റെയിൽവെ ടിക്കറ്റ് റിസർവ്വേഷൻ കേന്ദ്രം റെയിൽവെ പോലീസ് അടച്ചു പൂട്ടിച്ചു. ചെറുവത്തൂർ റെയിൽവെ സ്റ്റേഷൻ റോഡിൽ പ്രവർത്തിച്ചിരുന്ന ഡോട്കോം പൊതുജന സേവന കേന്ദ്രമാണ് റെയിൽവെ പോലീസ് അടച്ചു പൂട്ടിയത്.

ഇന്നലെ ഉച്ചയോടെയാണ് സ്ഥാപനത്തിൽ റെയിൽവെ പോലീസിന്റെ റെയ്ഡുണ്ടായത്. പരിശോധനയിൽ സ്ഥാപനത്തിന് റെയിൽവെ ടിക്കറ്റുകളുടെ റിസർവ്വേഷൻ നടത്താനുള്ള അനുമതിയില്ലെന്ന് പോലീസ്  കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്നും കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

കരിവെള്ളൂർ കുണിയനിലെ ആർ. കെ. വിപിൻ കുമാറിന്റെ  ഉടമസ്ഥതയിലാണ് അനധികൃത ടിക്കറ്റ് റിസർവ്വേഷൻ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. റെയിൽവെ പോലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസ്സെടുത്ത യുവാവിനെ കോടതി റിമാന്റ് ചെയ്തു.

അനധികൃത റെയിൽവെ ടിക്കറ്റ് റിസർവ്വേഷൻ കേന്ദ്രത്തിൽ നടന്ന റെയ്ഡിൽ റെയിൽവെ പോലീസ് ഏഎസ്ഐ, ബിജു നരീച്ചാൽ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സഞ്ജയ് എരവിൽ, കെ. ശശി, ഇ. ടി. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

LatestDaily

Read Previous

സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ യുവാോവിനെ കണ്ടെത്തി: ചോദ്യം ചെയ്യുന്നു

Read Next

മടിക്കൈ ഓടപ്പണി സംശയ നിഴലിൽ