ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ: പിണങ്ങി വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടിനകത്ത് പെട്രോളൊഴിക്കുകയും, ഗ്യാസ് തുറന്ന് വെച്ച് ഭാര്യയെയും മക്കളെയും അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത 50കാരനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി.
ഇന്ന് രാവിലെ 10 മണിയോടെ ചെറുവത്തൂർ കുഴിഞ്ഞടിയിലെ എം. ബി. നസീമയുടെ വീട്ടിലാണ് അവരുടെ ഭർത്താവായ കെ. എം. നസീർ 50, അതിക്രമിച്ച് കയറി പെട്രോളൊഴിച്ച് വീട് കത്തിക്കാൻ ശ്രമം നടത്തിയത്. നസീമ നിലവിളിച്ചതോടെ ഓടിക്കൂടിയ നാട്ടുകാരാണ് നസീറിനെ പിടികൂടി പോലീസിന് കൈമാറിയത്.
ചന്തേര അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയാണ് തുറന്നു വെച്ച ഗ്യാസ് സിലിണ്ടർ നിർവീര്യമാക്കിയത്.ചന്തേര എസ്ഐ മെൽവിൻ ജോസ് സ്ഥലത്തെത്തി നസീറിനെ കസ്റ്റഡിയിലെടുത്തു.
കുടുംബപ്രശ്നങ്ങളെത്തുടർന്ന് നസീമ കുഴിഞ്ഞടിയിലെ വീട്ടിലാണ് മക്കളോടൊപ്പം താമസിച്ചിരുന്നത്. ഭാര്യയെയും മക്കളെയും വീടിനകത്തിട്ട് ചുട്ടുകൊല്ലാനായിരുന്നു നസീറിന്റെ പദ്ധതി.