റംല മുങ്ങിയത് കുടുംബ സമേതം

അജാനൂർ: ചെറുവത്തൂരിലെ എസ് ആർ ജ്വല്ലറിയിൽ നിന്ന് അതി വിദഗ്ധമായി 2 ലക്ഷം രൂപ റൊക്കം പണം തട്ടിയെടുത്ത റംല 40, നാട്ടിൽ നിന്ന് മുങ്ങിയത് കുടുംബത്തോടൊപ്പം. ബല്ലാ കടപ്പുറം സ്വദേശിനിയായ റംല താമസിച്ചിരുന്നത് അജാനൂർ ഇക്ബാൽ ഹൈസ്കൂൾ പരിസരത്തുള്ള ക്വാർട്ടേഴ്സിലാണ്. ഈ ക്വാർട്ടേഴ്സ് പൂട്ടിയാണ് റംല കുടകിലേക്ക് മുങ്ങിയത്. ക്വാർട്ടേഴ്സിൽ റംലയും ഭർത്താവ് മുഹമ്മദ് കുഞ്ഞിയും പന്ത്രണ്ടുകാരൻ മകനുമായിരുന്നു താമസം.

2021 ഫിബ്രവരി 15-ന് തിങ്കളാഴ്ച്ച് വൈകുന്നേരം 4-15 മണിക്ക് അജാനൂർ തെക്കേപ്പുറത്തുള്ള സഹകരണ അർബ്ബൻ ബാങ്കിനകത്ത് എസ്ആർ ജ്വല്ലറിയുടമ കൊടുത്തുവിട്ട 2 ലക്ഷം രൂപ ചെറുവത്തൂരിലെ ഓട്ടോ ഡ്രൈവർ എം.പി. മനോജിന്റെ കൈയ്യിൽ നിന്ന് സൂത്രത്തിൽ കൈപ്പറ്റിയ റംല ഞൊടിയിടയ്ക്കുള്ളിൽ ബാങ്കിന് പുറത്തെത്തിയ സ്വിഫ്റ്റ് ഡിസയർ കാറിൽക്കയറി രക്ഷപ്പെടുകയായിരുന്നു. റംല കുടകിലുണ്ടെന്ന് മൊബൈൽ ടവർ ലൊക്കേഷൻ വഴി കണ്ടെത്തിയ ഹൊസ്ദുർഗ്ഗ് പോലീസിന് റംലയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല.

LatestDaily

Read Previous

ഖമറുദ്ദീൻെറ നിക്ഷേപത്തട്ടിപ്പ് രാഷ്ട്രീയ ആയുധമാക്കാൻ സിപിഎമ്മിന് കഴിഞ്ഞില്ല

Read Next

കെ.എം.ഷാജി കാസർകോട്ടേക്കില്ല പിൻമാറ്റം കടുത്ത എതിർപ്പ് മൂലം