ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ: ഫാഷൻഗോൾഡ് തട്ടിപ്പിനിരയായ ഒരാൾ കൂടി ചന്തേര പോലീസിൽ പരാതി നൽകി. പെരിയാട്ടടുക്കം സ്വദേശിയായ കെ.എം. ജമാലുദ്ദീനാണ് ഫാഷൻ ഗോൾഡ് തട്ടിപ്പിനിരയായത്. 35 ലക്ഷം രൂപയാണ് എം.സി ഖമറുദ്ദീൻ എംഎൽഏയും. ടി.കെ. പൂക്കോയയുമടങ്ങുന്ന തട്ടിപ്പ് സംഘം ജമാലുദ്ദീനിൽ നിന്നും തട്ടിയെടുത്തത്.
2010 ജൂലൈ 7- മുതൽ 2019 വരെയുള്ള കാലയളവിലാണ് ജമാലുദ്ദീൻ ഫാഷൻഗോൾഡിൽ വിവിധ തവണകളായി പണം നിക്ഷേപിച്ചത്. ആദ്യ കാലങ്ങളിൽ നിക്ഷേപത്തിന് പലിശ ലഭിച്ചിരുന്നെങ്കിലും, പിന്നീട് കിട്ടാതായി. നഷ്ടപ്പെട്ട സമ്പാദ്യത്തിന് വേണ്ടി ജമാലുദ്ദീൻ ഷാഫൻഗോൾഡ് എം.ഡി, ടി.കെ. പൂക്കോയയുടെയും, ചെയർമാൻ എം.സി ഖമറുദ്ദീന്റെയും പക്കൽ പല തവണ യാചിച്ചെങ്കിലും എം.എൽഏ അടങ്ങിയ സംഘം ജമാലുദ്ദീനെ വഞ്ചിക്കുകയായിരുന്നു.
വിവിധ പള്ളികളിൽ ഖത്തീബായി സേവനമനുഷ്ടിച്ചിട്ടുള്ള ജമാലുദ്ദീൻ ജീവിതച്ചെലവ് കഴിഞ്ഞ് ബാക്കിയുള്ള തുക ഫാഷൻഗോൾഡിൽ നിക്ഷേപിക്കുകയായിരുന്നു. ഉറുമ്പ് അരിമണി സൂക്ഷിക്കുന്നതുപോലെ കാത്തുവെച്ച ഇദ്ദേഹത്തിന്റെ ജീവിത സമ്പാദ്യം മുഴുവൻ ഫാഷൻഗോൾഡ് നടത്തിപ്പുകാർ തട്ടിയെടുത്തു. പണം തിരികെ കിട്ടുമെന്നുള്ള പ്രതീക്ഷകളെല്ലാം അവസാനിച്ചതോടെയാണ് ജമാലുദ്ദീൻ പോലീസിൽ പരാതികൊടുത്തത്. ഇദ്ദേഹത്തിന്റെ പരാതിയിൽ എം.സി ഖമറുദ്ദീൻ എം.എൽ.ഏ, ടി.കെ പൂക്കോയ എന്നിവർക്കെതിരെയാണ് ചന്തേര പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്.