മുക്കാൽ ലക്ഷത്തിന്റെ കൈക്കൂലി പുകയുന്നു

ചെറുവത്തൂർ: പോലീസ് പിടികൂടിയ മണൽ വണ്ടി വിട്ടുകൊടുക്കാൻ 70,000 രൂപ ഗ്രേഡ് എസ്ഐ കൈക്കൂലി വാങ്ങിയ സംഭവം ചീമേനി പോലീസിൽ പുകയുന്നു. സ്ഥലം മാറ്റം ലഭിച്ച ഗ്രേഡ് എസ്ഐയാണ് ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മണൽവണ്ടി പിടികൂടിയത്.

വണ്ടി കണ്ടുകെട്ടും മെന്നും, കേസ്സും വരുമെന്ന് ഏഎസ്ഐ മണൽ കടത്തിയ ആളെ ഭീഷണിപ്പെടുത്തുകയും, 70,000 രൂപ കൈക്കൂലി വാങ്ങുകയും ചെയ്തു. ഈ തുകയിൽ നിന്ന് 20,000 രൂപ സ്റ്റേഷൻ റൈറ്റർക്ക് നൽകിയ വസ്തുതയും പുറത്തുവന്നിട്ടുണ്ട്.

സ്ഥലം മാറ്റം ലഭിച്ച ഗ്രേഡ് എസ്ഐ ചീമേനി പോലീസിൽ സേവനമനുഷ്ടിച്ച 8 മാസത്തിനകം ഇദ്ദേഹം കൈക്കൂലി ഇനത്തിൽ മാത്രം 2 കോടി രൂപ ഉണ്ടാക്കിയതായി ചീമേനി സ്റ്റേഷൻ മുറികളിൽ അശരീരി ഉയർന്നു. രഹസ്യാന്വേഷണ വിഭാഗത്തിന് ഈ കൈക്കൂലിക്കാരെ കുറിച്ചെല്ലാം വ്യക്തമായ അറിവുണ്ടായിട്ടും, രഹസ്യ വിവരങ്ങൾ ഒന്നും തന്നെ മുകളിലെത്തിയില്ല.

ഇപ്പോൾ, റൈറ്റർ കൈപ്പറ്റിയ കൈക്കൂലിയെക്കുറിച്ചുള്ള അശരീരി പോലീസ് സ്റ്റേഷനിലും, പുറത്തും രാപ്പകൽ പുകയുകയാണ്. പൂഴി വണ്ടി ഡ്രൈവറെ ഭീഷണിപ്പെടുത്തി ഗ്രേഡ് എസ്.ഐ വാങ്ങിയ പണത്തിൽ നിന്ന് 20,000 രൂപ വിഹിതം പറ്റിയിട്ടില്ലെന്ന് സ്റ്റേഷൻ റൈറ്റർ ഇതുവരെ പറഞ്ഞിട്ടില്ല. കൈക്കൂലിക്ക് ജില്ലയിൽ തന്നെ പേരും പ്രശസ്തിയുമാർജ്ജിച്ച പോലീസ് ചീമേനി സ്റ്റേഷൻ മാറിയിരിക്കുകയാണ്.

Read Previous

ശബ്ന ആശുപത്രി രേഖകൾ പോലീസ് പിടിച്ചെടുത്തു

Read Next

വന്ദനക്കും സുജാതക്കും വോട്ട് മറിയും