വാഹാനപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചെറുവത്തൂർ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചൊവ്വാഴ്ച അർധരാത്രിയോടെ പിലിക്കോട് മട്ടലായി ശിവക്ഷേത്രത്തിന് സമീപം ബൈക്കിൽ പിക്കപ്പ് വാഹനമിടിച്ച് പരിക്കേറ്റ കയ്യൂർ ചെറിയാക്കരയിലെ കെ. പ്രിയേഷാണ് 39, പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ മരിച്ചത്.

അപകടത്തിൽ അതീവഗുരുതരമായി പരിക്കേറ്റ യുവാവിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചിരുന്നുവെങ്കിലും, ശ്രമങ്ങൾ വിഫലമായി. ചെറുവത്തൂരിൽ നിന്നും മാണിയാട്ട് ചെറിയ പള്ളിക്ക് സമീപത്തെ താമസസ്ഥലത്തേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് പ്രിയേഷിന്റെ ബൈക്കിൽ കെ. എൽ. 43 ജി 2338 നമ്പർ റജിസ്ട്രേഷനിലുള്ള പിക്കപ്പ് വാഹനമിടിച്ചത്.

കയ്യൂർ ചെറിയാക്കരയിലെ കുഞ്ഞികൃഷ്ണൻ, സരോജിനി ദമ്പതികളുടെ മകനാണ്. മാണിയാട്ട് ഭാര്യയും കുടുംബത്തോടുമൊപ്പം വാടക വീട്ടിലായിരുന്നു താമസം.

Read Previous

ഇട്ടമ്മൽ പൊയ്യക്കര റോഡ് നിർമ്മാണം: കരാറുകാരനെ പുറത്താക്കി മന്ത്രി

Read Next

ഹോട്ടലിലെ പാചകവാതക സിലിണ്ടറിന് തീ പിടിച്ചു