കെ.എസ്.യു പുനഃസംഘടനയിൽ ചെന്നിത്തല വിഭാഗത്തിന് അതൃപ്തി

കൊച്ചി: കെ.എസ്.യു പുനഃസംഘടനയിൽ രമേശ് ചെന്നിത്തല വിഭാഗം അതൃപ്തി പരസ്യമാക്കി. പുനഃസംഘടന നടന്നപ്പോൾ പരിഗണിച്ചില്ലെന്നാണ് ആക്ഷേപം. നിലവിലെ കമ്മിറ്റിയിലെ രമേശ് പക്ഷം സോഷ്യൽ മീഡിയയിൽ അതൃപ്തി പ്രകടിപ്പിച്ച് പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.

രമേശ് ചെന്നിത്തലയുടെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് കെ.എസ്.യു സംസ്ഥാന സെക്രട്ടറി യദുകൃഷ്ണൻ രംഗത്തെത്തിയത്.
അയോഗ്യത അഭിമാനം എന്നാണ് പോസ്റ്റിൽ പറയുന്നത്. സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് യദുകൃഷ്ണനെ പരിഗണിച്ചിരുന്നു.

ഭൂമി രണ്ടായി പിളർന്നാലും ഇത് തന്നെയാണ് നിലപാട്. അയോഗ്യത അഭിമാനമാണ്.
കെ.എസ്.യുവിന്‍റെ പുതിയ അമരക്കാർക്ക് ഹൃദയംഗമമായ ആശംസകൾ നേരുന്നുവെന്നും യദുകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

K editor

Read Previous

15 വയസിന് മുകളിൽ പ്രായമുള്ള മുസ്ലീം പെൺകുട്ടികൾക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്ന് ഹൈക്കോടതി

Read Next

തമിഴ്നാട്ടിൽ വിദ്യാർത്ഥികൾക്ക് ഇനി തമിഴിൽ എം.ബി.ബി.എസ് പാഠപുസ്തകങ്ങൾ ലഭിക്കും