പ്ലസ്ടു പെൺകുട്ടിയെ കൽപ്പണയിൽ പീഡിപ്പിച്ച യുവാവ് റിമാന്റിൽ

ചീമേനി: പ്ലസ് ടു വിദ്യാർത്ഥിനിയെ കൽപ്പണയിൽ പീഡിപ്പിച്ചുവെന്ന കേസിൽ യുവാവിനെ ചീമേനി പോലീസ് അറസ്റ്റ് ചെയ്തു. ചീമേനി പെരളത്തെ അനൂപിനെയാണ് ചീമേനി പോലീസ് ഐ പി, രാജീവൻ  വലിയവളപ്പിൽ അറസ്റ്റ് ചെയ്തത്.

പതിനേഴുകാരിയെ കല്ലുവെട്ടുകുഴിയിലെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. മറ്റൊരു ദിവസം മോട്ടോർ ബൈക്കിൽ പ്രതി പെൺകുട്ടിയെ കയറ്റി സഞ്ചരിക്കുകയും രഹസ്യഭാഗത്ത് സ്പർശിക്കുകയും ചെയ്തുവെന്നുമാണ് കേസ്. പീഡന ദൃശ്യങ്ങളുൾപ്പെടെ മൊബൈൽ ക്യാമറയിൽ പകർത്തിയിട്ടുണ്ടെന്നും ദൃശ്യം പുറത്തു വിടുമെന്നും അനൂപ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണ് വിദ്യാർത്ഥിനി ചീമേനി പോലീസിൽ പരാതി നൽകിയത്.

ഒരു വിവാഹ വീട്ടിൽ മാസങ്ങൾക്ക് മുമ്പാണ് അനൂപ് പെൺകുട്ടിയെ പരിചയപ്പെട്ടത്. പരിചയം പ്രണയമായി, പിന്നീട് പ്രതി പെൺകുട്ടിയെ വീടിനടുത്തുള്ള കൽപ്പണയിൽ കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഹോസ്ദുർഗ്ഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Read Previous

സമ്പൂണ്ണ ലോക് ഡൗൺ മാനദണ്ഡത്തിൽ സംശയം

Read Next

അലാമിപ്പള്ളി ബസ് സ്റ്റാന്റിൽ മദ്യസേവ