പ്രസവത്തെത്തുടർന്ന് ഡോക്ടർ മരിച്ചു

ചീമേനി: ചീമേനി ഓലാട്ട് സ്വദേശിനിയായ യുവ ഡോക്ടർ ചികിത്സാ പിഴവിനെത്തുടർന്ന് മരിച്ചു. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഡോക്ടറാണ് വീട്ടിൽ തിരിച്ചെത്തിയ ശേഷം രോഗം മൂർച്ഛിച്ച് മരിച്ചത്. കോഴിക്കോട് പേരാമ്പ്ര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോകടറും, കൊടക്കാട് ഓലാട്ടെ പുരുഷോത്തമൻ-സുസ്മിത ദമ്പതികളുടെ മകളുമായ ഡോ. ആതിരയാണ് 25, കണ്ണൂർ മെഡിക്കൽ കോളേജിൽ അന്തരിച്ചത്.

ഇവരുടെ പ്രസവ ചികിത്സ കൾ നടന്നത് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലാണ്. കോഴിക്കോട്ടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായ ശേഷം ഓലാട്ടെ വീട്ടിലെത്തിയ യുവതിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായതിനെത്തുടർന്നാണ് വീണ്ടും കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട്ടെ ശസ്ത്രക്രിയയെത്തുടർന്ന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ട ഇവരെ കഴിഞ്ഞ ദിവസം പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലെ  ചികിത്സാ പിഴവാണ് യുവതിയുടെ ആരോഗ്യ നില തകരാറിലാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. മൃതദേഹം പരിയാരത്ത് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. പരേതയുടെ ഭർത്താവ് ഡോ. അർജ്ജുനൻ, സഹോദരി അനു. ഡോ. ആതിരയുടെ പ്രസവത്തിലെ കുട്ടി ജീവനോടെയുണ്ട്.

LatestDaily

Read Previous

ചെറുവത്തൂർ കൊലയ്ക്ക് കാരണം സംശയം

Read Next

മടിക്കൈ മാംസ സംസ്കരണ കേന്ദ്രം ഓഫീസ് പൂട്ടി പൂട്ടിയത് 500 പേർക്ക് ജോലി ലഭിക്കുന്ന 500 കോടിയുടെ പദ്ധതി