പോലീസ് മേധാവി ഇടപെട്ടു ചീമേനി പോലീസിൽ ശുദ്ധികലശമുണ്ടാകും

ചെറുവത്തൂർ: ചീമേനി പോലീസിൽ നടന്ന അഴിമതി സംഭവങ്ങളിൽ ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പ ഇടപെട്ടു. രണ്ട് ഗ്രേഡ് എസ്ഐമാരിൽ ഒരാളെ കാഞ്ഞങ്ങാട്ടേയ്ക്കും മറ്റൊരാളെ കാസർകോട്ടേയ്ക്കും സ്ഥലം മാറ്റിയതിന് പിന്നാലെ രണ്ടുപേരെക്കൂടി ശുദ്ധികലശത്തിന്റെ ഭാഗമായി സ്ഥലം മാറ്റിയേക്കും.

സ്റ്റേഷൻ ഐപി, സ്റ്റേഷൻ സേനാംഗങ്ങളുടെ യോഗം വിളിച്ചു. സേനയ്ക്ക് നാണക്കേടു വരുത്തുന്ന സംഭവങ്ങളുണ്ടായാൽ, ഉടൻ സസ്പെൻഷൻ അടക്കമുള്ള നടപടികളുണ്ടാകുമെന്ന് ഐപി, ഏ. അനിൽകുമാർ പോലീസുകാർക്ക് അന്ത്യശാസനം നൽകി. രഹസ്യങ്ങൾ സ്റ്റേറ്റ്- ജില്ലാ ബ്യൂറോകൾക്ക് യഥാസമയം കൈമാറാതിരുന്ന രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും വിമർശനത്തിന് കാരണക്കാരായി.

Read Previous

ചുവക്കാൻ മടിക്കുന്ന മടിക്കൈ, തല്ലിച്ചുവപ്പിക്കാൻ നേതാക്കൾ

Read Next

പ്രചാരണം കൊഴുത്തു കൊട്ടിക്കലാശം സമൂഹ മാധ്യമങ്ങളിലൊതുങ്ങും