പരോളിലിറങ്ങിയ കൊലക്കേസ്സ് പ്രതി തൂങ്ങി മരിച്ച നിലയിൽ

ചീമേനി: കൊലക്കേസ്സിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതി തൂങ്ങി മരിച്ച നിലയിൽ. കയ്യൂർ കണിയന്തോലിലെ കുട്ടപ്പന്റെ മകൻ ഷാജിയെയാണ് 51, ഇന്ന് രാവിലെ വീടിന് സമീപത്തെ അക്കേഷ്യ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2004– ൽ നടന്ന കൊലപാതക കേസ്സിൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ഷാജി മൂന്ന് മാസം മുമ്പ് ജയിലിൽ നിന്നും പരോൾ ലഭിച്ച് പുറത്തിറങ്ങിയതാണ്.

പരോൾ കാലാവധി പൂർത്തിയാക്കി ജയിലിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് മരണം. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ചീമേനി പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. പോലീസ് ഇൻസ്പെക്ടർ രാജീവൻ വലിയ വളപ്പിൽ ജഢം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read Previous

ഹെൽമറ്റ് ധരിച്ച് ഏടിഎം കവർച്ചക്കെത്തിയ മോഷ്ടാവ് സിസിടിവിയിൽ കുടുങ്ങി

Read Next

കോവിഡും ഒാണവും