അർദ്ധരാത്രിയിൽ പ്രവാസിയുടെ കെട്ടിടം പൊളിച്ച് കിണറിൽ തള്ളി

ചീമേനി :- കണ്ണാടിപ്പാറയിൽ പ്രവാസിയുടെ പൂട്ടിക്കിടന്ന കെട്ടിടം അർധരാത്രി സാമൂഹ്യ വിരുദ്ധർ തകർത്തു.

വർഷങ്ങൾക്ക് മുമ്പ് ടി. എസ് തിരുമുമ്പ് സ്മാരക എൽ.പി. സ്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് രാത്രിയുടെ മറവിൽ തകർക്കപ്പെട്ടത്.

ചീമേനി റോഡിൽ ആനിക്കാടിയിൽ താമസിക്കുന്ന പ്രവാസിയും, ചീമേനിയിൽ പ്രവർത്തിക്കുന്ന സൺ എനർജി എന്ന സോളാർ നിർമ്മാണ സ്ഥാപനത്തിന്റെ എം.ഡിയുമായ രവി കുളങ്ങരയുടെ ഉടമസ്ഥയിലുള്ള കെട്ടിടമാണ് രാത്രിയുടെ മറവിൽ വാതിലുകളും, ജനാലകളും കുത്തിയിളക്കിയ ശേഷം ഇതേ പറമ്പിലുള്ള കിണറിൽ തള്ളിയത്.

കെട്ടിടത്തിന്റെ അഞ്ച് വാതിൽപ്പാളികളും, 14 ജനൽപ്പാളികളും കുത്തിയിളക്കി കിണറ്റിൽ തള്ളുകയായിരുന്നു. കെട്ടിടത്തിന് കേടുപാടുകൾ വരുത്തിയിട്ടുണ്ട്. 5 ലക്ഷം രൂപയുടെ നഷ്ടമുണ്ട്.

രവി കുളങ്ങരയുടെ പരാതിയിൽ ചീമേനി പോലീസ് കേസ്സ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

Read Previous

പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് ഗൾഫിലേക്കയച്ചു, ലീഗ് നേതാവിന് കേസ്

Read Next

ഹസീനയുടെ മരണം രക്തസ്രാവത്തെ തുടർന്ന്