ലിംഗസമത്വത്തെക്കുറിച്ചുള്ള സർക്കാരിന്റെ നിലപാടിലെ മാറ്റം സ്വാഗതാർഹമെന്ന് എം.കെ.മുനീർ

തിരുവനന്തപുരം: ലിംഗസമത്വ വിഷയത്തിൽ കുടുംബം എന്ന അടിസ്ഥാന സിസ്റ്റം വേണമോയെന്ന ചോദ്യമാണ് താൻ ഉന്നയിക്കുന്നതെന്ന് എം.കെ മുനീർ എം.എൽ.എ പറഞ്ഞു. ഇത് മതത്തിന്‍റെ പ്രശ്നമല്ല. ഭിന്നലിംഗക്കാരുടെ ഐഡന്‍റിറ്റിക്ക് എതിരെയല്ല താൻ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന്‍റെ പല ഭാഗങ്ങളിലും, സ്വവർഗാനുരാഗ ആക്ടിവിസം പലപ്പോഴും ശിശുപീഡനത്തിലേക്കു വഴിമാറുന്നതു കാണുന്നുണ്ട്. കേരളത്തിലും ഇത് സംഭവിക്കരുതെന്ന മുന്നറിയിപ്പായി തൻ്റെ വാക്കുകളെ കാണാം. പോക്സോയുമായി ബന്ധപ്പെട്ട തൻ്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടു. ലിംഗസമത്വത്തെക്കുറിച്ചുള്ള സർക്കാരിന്റെ നിലപാടിലെ മാറ്റം സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

Read Previous

കോൺഗ്രസ് നേതാവ് കുറ്റാരോപിതനായ മാനഭംഗക്കേസിൽ പരാതിക്കാരി കോടതിയിൽ രഹസ്യമൊഴി നൽകി 

Read Next

ഐക്യരാഷ്ട്രസഭയിൽ റഷ്യക്കെതിരെ വോട്ട് ചെയ്ത് ഇന്ത്യ