ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മൂന്നാംതവണയും നിയമസഭയിലേക്ക് മത്സരിച്ച് കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇ. ചന്ദ്രശേഖരൻ രണ്ടാംവട്ടവും മന്ത്രിസ്ഥാനത്ത് തുടരണമെങ്കിൽ, സിപിഐ സംസ്ഥാന സമിതി ഇളവ് നൽകേണ്ടി വരും. സിപിഐയുടെ നിലവിലെ ചട്ടവും കീഴ്്വഴക്കവുമനുസരിച്ച് ഒരാൾക്ക് രണ്ട് തവണയാണ് നിയമസഭയിലേക്ക് മത്സരിക്കാൻ അനുമതി നൽകുന്നത്. എന്നാൽ മന്ത്രിയാവാൻ ഒരവസരം മാത്രമെ നൽകുകയുള്ളു.
ഇപ്രകാരം പ്രത്യേകം അനുമതി നേടിയാണ് മൂന്നാംതവണയും ചന്ദ്രശേഖരൻ മത്സരിച്ച് വിജയശ്രീലാളിതനായത്. ഇനി രണ്ടാംവട്ടവും മന്ത്രി സ്ഥാനത്ത് തുടരണമെങ്കിൽ പാർട്ടിയുടെ പ്രത്യേക അനുമതി വേണം. 2011-ൽ സി. ദിവാകരൻ, കെ.പി. രാജേന്ദ്രൻ, മുല്ലക്കര, രത്നാകരൻ എന്നിവർ സിപിഐ മന്ത്രിമാരായിരുന്നു. ഇവരിൽ മുല്ലക്കര രത്നാകരനും സി. ദിവാകരനും 2016-ലും മത്സരിച്ചു. എന്നാൽ ഇരുവർക്കും മന്ത്രിസ്ഥാനം കിട്ടിയില്ല. ഇ. ചന്ദ്രശേഖരൻ, അഡ്വ: കെ. രാജു, വി.എസ്. സുനിൽകുമാർ, പി. തിലോത്തമൻ എന്നിവരായിരുന്നു മന്ത്രിമാർ. ദിവാകരനും മുല്ലക്കരയും എംഎൽഏമാർ മാത്രമായി തുടർന്നു.
ഈ കീഴ്്വഴക്കമാണ് ഇപ്പോഴും നിലവിലുള്ളത് ഇ. ചന്ദ്രശേഖരൻ പാർട്ടിയുടെ പ്രത്യേക അനുമതിയിലാണ് മൂന്നാം തവണയും മത്സരിച്ചത്. ഇനി രണ്ടാംതവണയും മന്ത്രിയാവാനും പ്രത്യേക അനുമതി പാർട്ടി നൽകണം. സിപിഐ സംസ്ഥാന സിക്രട്ടറി കാനം രാജേന്ദ്രന് ഇ. ചന്ദ്രശേഖരൻ വീണ്ടും മന്ത്രിയാവാനാണത്രെ താൽപ്പര്യം. കാനത്തിന്റെ താൽപ്പര്യപ്രകാരം തന്നെയായിരുന്നു. ഇ. ചന്ദ്രശേഖരന് മൂന്നാം തവണയും മത്സരിക്കാൻ സാധിച്ചത്.
മാളയിൽ നിന്നുള്ള എംഎൽഏ ആയിരുന്ന ഏ.കെ. ചന്ദ്രൻ രണ്ടാംതവണ അവസരം ലഭിച്ചിട്ടും മത്സരിക്കാതെ പിൻമാറുകയായിരുന്നു. ഒഴിച്ച് കൂടാനാവാത്ത പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് മൂന്നാംതവണ മത്സരിക്കാനും രണ്ടാംതവണ മന്ത്രിയാവാനും സിപിഐ അവസരം നൽകുന്നത്. ഒരു തവണ മാത്രം മന്ത്രി എന്ന കീഴ്്വഴക്കമാണ് ഇപ്പോൾ നിലവിലുള്ളത്. അത് പുനഃപരിശോധിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. മന്ത്രിയാവാൻ യോഗ്യരായവർ പാർട്ടിയിൽ ഇഷ്ടംപോലെയുണ്ട് എന്നായിരുന്നു മുതിർന്ന സിപിഐ നേതാവ് പ്രതികരിച്ചത്.