കാട്ടിനകത്തെ അനധികൃത മണൽക്കടവ് പോലീസ് തകർത്തു

കാഞ്ഞങ്ങാട്: കാട്ടിനകത്തെ അനധികൃത പൂഴിക്കടവ് പോലീസ് തകർത്തു. തെക്കിൽ ഉക്കനംപാടിയിൽ കാട്ടിനകത്ത് പ്രവർത്തിച്ച കടവാണ് പോലീസ് നശിപ്പിച്ചത്. കാട്ടിനകത്ത് കൂടി പ്രത്യേകം റോഡ് നിർമ്മിച്ച് ചന്ദ്രഗിരിപ്പുഴയിൽ നിന്നും ശേഖരിച്ച പൂഴി ടിപ്പർ ലേറികളിൽ ഇവിടെയെത്തിച്ച് വിൽപ്പന നടത്തിവരികയായിരുന്നു.

മേൽപ്പറമ്പ് എസ്ഐ, പത്മനാഭന്റെ നേതൃത്വത്തിൽ രാത്രി സ്ഥലത്തെത്തിയാണ് നടപടി. വൻപൂഴി ശേഖരം പുഴയിൽ തന്നെ നിക്ഷേപിച്ചു. മൂന്ന്  ദിവസം മുമ്പ് ആരംഭിച്ച അനധികൃത കടവിനെതിരെ പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

Read Previous

ടാറ്റ കോവിഡ് ആശുപത്രി ഇന്ന് പ്രവർത്തനം തുടങ്ങും

Read Next

ലാല കബീർ പോലീസ് കസ്റ്റഡിയിൽ : ഹണിട്രാപ്പ് സുന്ദരികൾ കാഞ്ഞങ്ങാട്ടെയും, പടന്നക്കാട്ടെയും യുവതികൾ