ചന്തേര മണൽ കടത്തുകാരനെ യുവഭർതൃതിയുടെ വീട്ടിൽ പിടികൂടി

ചന്തേര: ചന്തേരയിൽ അറിയപ്പെടുന്ന മണൽ മാഫിയാ തലവൻ ബാബുളിനെ  യുവഭർതൃമതിയുടെ വീട്ടിൽ നിന്ന് പരിസര വാസികളായ  സിപിഎം പ്രവർത്തകർ പിടികൂടി.

മൂന്നു ദിവസം മുമ്പാണ് സംഭവം. ചെമ്പിലോട്ട് കാവു പരിസരത്ത് താമസിക്കുന്ന വാർപ്പു തൊഴിലാളിയുടെ വീട്ടിൽ നിന്നാണ് മണൽ മാഫിയാ തലവൻ ബാബുളിനെ പ്രദേശത്തെ സിപിഎം പ്രവർത്തകർ പതിയിരുന്ന് പിടികൂടിയത്.

യുവഭർതൃമതിയുമായുള്ള ബാബുളിന്റെ രഹസ്യബന്ധം നേരത്തെ നാട്ടിൽ പാട്ടായിരുന്നു.

ഭർതൃമതിയുമായുള്ള ബന്ധം അപകടം ചെയ്യുമെന്ന് പാർട്ടി പ്രവർത്തകർ ബാബുളിന് മുന്നറിയിപ്പു നൽകിയിരുന്നുവെങ്കിലും, അതൊക്കെ തന്റെ വ്യക്തിപരമായ കാര്യമാണെന്നും , അതിൽ മാത്രം പാർട്ടി ഇടപെടേണ്ടതില്ലെന്നും , ബാബുൾ ധിക്കാരം പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ കാണിച്ചു തരാമെന്ന വാശിയിൽ തന്നെയാണ് കഴിഞ്ഞ രാത്രിയിൽ യുവഭർതൃമതിയുടെ വീട്ടിൽ നിന്ന് ബാബുളിനെ പരിസരവാസികൾ കുടുക്കിയത്.

കിട്ടിയവരെല്ലാം ബാബുളിന്റെ ദേഹത്തിട്ട് പെരുമാറി. പിന്നീട് വിട്ടയച്ചു. ടെസ്റ്റ് പോലും കൊടുക്കാതെ കർണ്ണാടക ഡ്രൈവിംഗ് ലൈസൻസ് പണം കൊടുത്ത്  വാങ്ങിക്കൊടുക്കുന്ന ചന്തേര കറക്കു കമ്പനിയുടെ സൂത്രധാരനാണ് പിടിയിലായ ബാബുൾ.

പുറമെ മണൽക്കടത്തുമാണ് മുഖ്യ തൊഴിൽ.

LatestDaily

Read Previous

കാഞ്ഞങ്ങാട് നഗരസഭയിൽ 6 വാർഡുകൾ ഹോട്ട്സ്പോട്ട്

Read Next

ഫാഷൻ ഗോൾഡ് തട്ടിയെടുത്ത 20 ലക്ഷം കാടങ്കോട് ജമാഅത്തിൽ പൊട്ടൽ