ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചന്തേര: പതിനാറുകാരി ഹൈസ്കൂൾ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച് ചുംബിച്ച നാൽപ്പതുകാരൻ നിർമ്മാണത്തൊഴിലാളിയുടെ പേരിൽ ചന്തേര പോലീസ് പോക്സോ വകുപ്പിൽ കേസ്സ് രജിസ്റ്റർ ചെയ്തു.
നീലേശ്വരം പള്ളിക്കരയിലെ നാൽപ്പത്തുകാരൻ അനീഷാണ് കേസ്സിൽ പ്രതി.
കോളനിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടിലാരുമില്ലാതിരുന്ന ദിവസം അനീഷ് പെൺകുട്ടിയെ ബലമായി കയറിപ്പിടിച്ച് ചുംബിക്കുകയും ശരീരമാസകലം കൈ വെക്കുകയും ചെയ്തുവെന്നാണ് പത്താംതരം വിദ്യാർത്ഥിനിയുെട പരാതി. പ്രതി അനീഷ് പെൺകുട്ടിയുടെ പിതാവിനൊപ്പം നിർമ്മാണത്തൊഴിലാളിയാണ്.
പെൺകുട്ടിയെ പോലീസ് വൈദ്യ പരിശോധന നടത്തി. പോക്സോ നിയമത്തിലെ 7 ആന്റ് 8 സെക്ഷന്റെ കീഴിൽ വരുന്ന കുറ്റകൃത്യമാണിത്. ചൈൽഡ് ലൈനിന് ലഭിച്ച പരാതിയിയാണ് പോലീസിന് കൈമാറിയത്.
ബാഹ്യമായ ബലപ്രയോഗവും മാനഹാനിയുമാണ് പരാതിയിലുള്ളത്. പെൺകുട്ടിയുടെ മാതാവ് ഭർത്താവുമായി പിണങ്ങി വേറെയാണ് താമസം.
വനിതാ പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കേസ്സ് കാസർകോട് സ്പെഷ്യൽ മൊബൈൽ സ്ക്വാഡിന് കൈമാറും.