ബിരിയാണിത്തർക്കം: യുവാവിന്റെ കാൽ തല്ലിയൊടിച്ചു

ചന്തേര: ബിരിയാണിയെച്ചൊല്ലിയുള്ള തർക്കത്തിൽ സുഹൃത്തിന്റെ കാൽ തല്ലിയൊടിച്ച യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.  ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ കാലിക്കടവിലാണ് വിചിത്രമായ രീതിയിലുള്ള ആക്രമണം നടന്നത്. ചെറുവത്തൂർ കണ്ണങ്കൈയിലെ നാരായണന്റെ മകൻ ഇ.ടി സുനിൽകുമാറിനെയാണ് 44, സുഹൃത്തായ ഷൈബു ആക്രമിച്ചത്.

സുഹൃത്ത് ഇ.ടി സുനിൽകുമാറിന് കൊടുത്ത ബിരിയാണി തിരികെ കൊടുത്തതിന്റെ വൈരാഗ്യത്തിലാണ് തത്സമയം സ്ഥലത്തുണ്ടായിരുന്ന ഷൈബു സ്റ്റീൽ പൈപ്പ് ഉപയോഗിച്ച് സുനിൽകുമാറിന്റെ കാൽ തല്ലിയൊടിച്ചത്.  തടയാൻ ചെന്ന സുനിൽകുമാറിന്റെ സുഹൃത്ത് രാജുവിനും മർദ്ദനമേറ്റു. അടിയേറ്റ് സുനിൽകുമാറിന്റെ ഇടതുകാലിന്റെ എല്ലുകൾ തകർന്നു.  ജനുവരി 10ന് ഞായറാഴ്ച്ച രാത്രി 10 മണിക്കാണ് സംഭവം. ഷൈബുവിനെതിരെ ഐപിസി 326 വകുപ്പടക്കം ചേർത്താണ് കേസ്.

Read Previous

ക്വാറന്റൈനിൽ കഴിയുകയായിരുന്ന യുവ ഭർതൃമതി കുഞ്ഞുമായി കാമുകനൊപ്പം മുങ്ങി

Read Next

ബഷീർ വെള്ളിക്കോത്തിന്റെ ശൃംഗാര ഫോൺ ശബ്ദരേഖ വീണ്ടും