പോലീസിന്റെ ധീരത ഉയർത്തിയത് ഇൻസ്പെക്ടർ പി. നാരായണൻ

കാഞ്ഞങ്ങാട്: ഫാഷൻഗോൾഡ് നിക്ഷേപത്തട്ടിപ്പിനെതിരെ ലഭിച്ച പരാതി സിവിൽ സ്വഭാവമുള്ളതാണെന്നും , പോലീസിന്  എഫ് ഐആർ രജിസ്റ്റർ ചെയ്യാൻ നിയമം അനുവദിക്കാത്തതാണെന്നും കള്ളം പറഞ്ഞുകൊണ്ട്  വഞ്ചിക്കപ്പെട്ട 12 പേരെ ചതിച്ച പോലീസ് ഇൻസ്പെക്ടർ എസ്. നിസ്സാം കെട്ടിവെച്ച പരാതികളിലാണ് ചന്തേര പോലീസ് ഇൻസ്പെക്ടർ പി. നാരായണൻ ഇന്ന് ക്രിമിനൽ കേസ്സ് രജിസ്റ്റർ ചെയ്തത്.

ഇൻസ്പെക്ടർ എസ്.നിസ്സാം ഫാഷൻ ഗോൾഡ്  പരാതികളിൽ കേസെടുക്കാനാവില്ലെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പയേയും, കാഞ്ഞങ്ങാട് ഡിവൈഎസ്പി, എം.പി. വിനോദിനെയും ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമം 420, 406 ചതി, വഞ്ചനക്കുറ്റകൃത്യങ്ങൾ നില നിൽക്കുന്ന ഫാഷൻ ഗോൾഡ് പരാതികൾ സിവിൽ നേച്വർ ആണെന്നും,  കേസ്സെടുക്കാൻ  വകുപ്പില്ലെന്നും, പോലീസ് മേധാവി  ഡി. ശിൽപ്പയും, ഡിവൈഎസ്പിയും ലേറ്റസ്റ്റിനോട് വെളിപ്പെടുത്തിയിരുന്നു.

സിവിൽ കേസ്സാണെന്ന് പ്രഖ്യാപിച്ച് പോലീസ് അധികാരികൾ തള്ളിമാറ്റിയ അതേ പരാതികളിൽ ഇപ്പോൾ എംഎൽഏയെ അടക്കം പ്രതിപ്പട്ടികയിലുൾപ്പെടുത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള ചങ്കൂറ്റം കാണിച്ചത്  മൂന്ന് നാൾ മുമ്പ് ചന്തേരയിൽ ചുമതലയേറ്റ ഇൻസ്പെക്ടർ പി. നാരായണനാണ്.

കണ്ണൂർ ജില്ലയിലെ കൈതപ്രം സ്വദേശിയായ പി. നാരായണൻ ബേക്കൽ പോലീസ് ഐപിയായി സേവനത്തിലിരിക്കുമ്പോഴാണ് മൂന്നുനാൾ മുമ്പ് ചന്തേരയിൽ ചുമതലയേറ്റത്. ചന്തേരയിൽ നിന്ന് ഇൻസ്പെക്ടർ എസ്. നിസ്സാമിനെ  ബേക്കലിലേക്ക് സ്ഥലം മാറ്റിയത് ഫാഷൻ ഗോൾഡ്  പരാതികൾ കെട്ടിവെച്ച് പ്രതികളെ സഹായിച്ചതിനും, ഈ സ്വർണ്ണാഭരണശാലയുടെ ചതിക്കും വഞ്ചനയ്ക്കുമിരയായവരുടെ പരാതികളിൽ കേസ്സ് രജിസ്റ്റർ ചെയ്യാതിരുന്നതിനും തന്നെയാണ്.

LatestDaily

Read Previous

കാഞ്ഞങ്ങാട്ട് കഞ്ചാവ് കച്ചവടം ഓൺലൈനിലും

Read Next

ബേക്കല്‍ പാലം പുനരുദ്ധാരണ പ്രവൃത്തി: ഗതാഗത നിരോധനം ഏഴുമുതല്‍