പുല്ലരിയുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

ചന്തേര: പശുവിന്  പുല്ലരിയുന്നതിനിടെ  വൃദ്ധ ഷോക്കേറ്റ് മരിച്ചു.

പിലിക്കോട് ചൂരിക്കൊവ്വൽ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ പാറുവാണ് 72, പുല്ലരിയുന്നതിനിടെ മോട്ടോറിൽ നിന്ന് ഷോക്കേറ്റുമരിച്ചത്.

വീട്ടു പറമ്പിലെ മോട്ടോർ പുരയ്ക്ക് സമീപത്തു നിന്നും പുല്ലരിയുന്നതിനിടെ  അബദ്ധത്തിൽ മോട്ടോറിൽ കൈ തട്ടിയപ്പോഴുണ്ടായ വൈദ്യുതി  പ്രവാഹത്താലാണ് ഷോക്കേറ്റത്.

വൈദ്യുത മോട്ടോറിൽ നിന്നും വൈദ്യുതി ലീക്കായതാണ് അപകട കാരണമെന്ന് സംശയിക്കുന്നു.

ഷോക്കേറ്റ് ഗുരുതരാവസ്ഥയിലായ പാറുവിനെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.

മക്കൾ: സുകുമാരൻ (റൈസ്മിൽ, കാലിക്കടവ്) രാഗിണി, പത്മിനി, ശ്രീജ, മരുമക്കൾ : കുഞ്ഞമ്പു, ശ്രീജ (ജില്ലാ ബാങ്ക് കലക്ഷൻ ഏജന്റ് തൃക്കരിപ്പൂർ), മധു പരേതനായ പുരുഷോത്തമൻ.

Read Previous

സർക്കാർ അപ്പീൽ തള്ളി, പെരിയ ഇരട്ടക്കൊല സിബിഐയ്ക്ക്

Read Next

കാഞ്ഞങ്ങാട്- നീലേശ്വരം നഗരസഭകൾ സംവരണ അധ്യക്ഷപ്പട്ടികയിൽ