ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താന്‍ കേസ് കൊട്’ റിലീസ് ചെയ്ത് ആറ് ദിവസത്തിന് ശേഷം 25 കോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിന്‍റെ നിർമ്മാതാക്കളായ സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബനും ഈ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. മലയാള സിനിമ തീയേറ്ററുകളിൽ പ്രതിസന്ധി നേരിടുന്നുവെന്ന ആശങ്ക മാറുന്നുവെന്നാണ് ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കണക്കുകൾ സൂചിപ്പിക്കുന്നത്.
‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’, ‘കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. ആക്ഷേപഹാസ്യ ശൈലിയിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഒരു കള്ളനും മന്ത്രിയും തമ്മിലുള്ള കോടതി വിചാരണയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്‍റെ കഥ നടക്കുന്നത്. കോടതിയാണ് ചിത്രത്തില്‍ ഭൂരിഭാഗത്തും പശ്ചാത്തലമാകുന്നത്. കുഞ്ചാക്കോ ബോബന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും വ്യത്യസ്ത രൂപത്തിലും ഭാവത്തിലും എത്തിയ ചിത്രം കൂടിയാണ് ‘ന്നാ താന്‍ കേസ് കൊട്’.