ട്രെൻഡിങ്ങ് ലിസ്റ്റിൽ ഒന്നാമതായി ചാക്കോച്ചന്റെ ‘ദേവദൂതർ പാടി’

 രതീഷ് പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മമ്മൂക്കയുടെ ‘കാതോട് കാതോരം’ എന്ന മലയാള സിനിമയിലെ ‘ദേവദൂതർ പാടി’ എന്ന ഗാനം കുഞ്ചാക്കോ ബോബന്‍റെ ചുവടുകളോടെയാണ് പുനരാവിഷ്കരിച്ചിരിക്കുന്നത്.

‘ദേവദൂതർ പാടി’ എന്ന ഗാനം 37 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടുമെത്തുന്നത്. ചാക്കോച്ചന്‍റെ നൃത്തം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ആരാധകർ പറയുന്നത്
ഉത്സവപ്പറമ്പുകളിലും മറ്റും അത്തരമൊരു കഥാപാത്രം ഉണ്ടാകുമെന്നും ചാക്കോച്ചൻ ആ വ്യക്തിയെ മനോഹരമായി ചിത്രീകരിച്ചുവെന്നുമാണ്.

ഇപ്പോൾ ഗാനം യൂട്യൂബിൽ ഹിറ്റായി മാറിയിരിക്കുകയാണ്. നാല് ദശലക്ഷത്തിലധികം വ്യൂസ് നേടിയ ഈ ഗാനം യൂട്യൂബിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് പൊതുവാൾ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണിത്.

Read Previous

ഭരണസമിതിയിൽ പകുതി ‌മുൻതാരങ്ങൾ; എതിർപ്പുമായി ഫിഫ

Read Next

‘രാജ്യത്ത് മാന്യമായ തിരഞ്ഞെടുപ്പ് സമ്പ്രദായം നടക്കുന്നില്ല’; മാര്‍ഗരറ്റ് ആല്‍വ