കാഞ്ഞങ്ങാട്: മുസ്്ലീം ലീഗ് വിമത സ്ഥാനാർത്ഥി ആസ്യ ഉബൈദിനെ എതിരാളിയായി കാണുന്നില്ലെന്ന് യുഡിഎഫ് 40– ാം വാർഡ് (ഹൊസ്ദുർഗ് കടപ്പുറം) സ്ഥാനാർത്ഥി മുസ്്ലീം ലീഗിലെ സി. എച്ച്. സുബൈദ . എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി നളിനിയുമായാണ് ഹൊസ്ദുർഗ് കടപ്പുറത്തെ മൽസരം. ബിജെപി സ്ഥാനാർത്ഥി ആതിരക്കും പിന്നിലായിരിക്കും ലീഗ് വിമത സ്ഥാനാർത്ഥി ആസ്യ ഉബൈദിന്റെ സ്ഥാനമെന്നാണ് സുബൈദയുടെ വാദം.
മുസ്്ലീം ലീഗിലെ കെ. മുഹമ്മദ് കുഞ്ഞി 360 വോട്ടിന് വിജയിച്ച വാർഡിൽ 2021 ജനുവരി 16– ന് ഫലം പുറത്ത് വരുമ്പോൾ 2000 ആവർത്തിക്കുമെന്ന് സുബൈദ അവകാശപ്പെടുന്നു. 2000– ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിച്ചപ്പോൾ 497 വോട്ടിന് സുബൈദ വിജയിച്ചിരുന്നു. ഈ വിജയം ആവർത്തിക്കുമെന്നാണ് അവകാശവാദം. സ്ഥാനാർത്ഥി 40– ാംവാർഡിൽ ഒന്നാം ഘട്ട പര്യടനം പൂർത്തിയാക്കി.